Blessy

Blessy

Image of Blessyതിരുവല്ലയിൽ 1963 സെപ്തംബർ മുപ്പത്തിയൊന്നിന് ബെന്നി തോമസിന്റേയും അമ്മിണി തോമസിന്റേയും മകനായി ജനിച്ചു. തിരുവല്ലയിലായിരുന്നു വിദ്യാഭ്യാസ കാലഘട്ടം പിന്നിട്ടത്. സുവോളജിയിൽ ബിരുദധാരിയാണ്. പത്മരാജശിഷ്യൻ എന്നറിയപ്പെടുന്ന ഇദ്ദേഹം പത്മരാജനു പുറമേ, ഭരതൻ, വേണു നാഗവള്ളി, സുന്ദർദാസ്, ലോഹിതദാസ് ഐവി ശശി, രാജീവ് അഞ്ചൽ, ജയരാജ് തുടങ്ങിയവരോടൊപ്പവും സഹസംവിധായകനായി പ്രവർത്തിച്ചു.
 
കേരള സംസ്ഥന അവാർഡുകൾ മൂന്നെണ്ണം നേടിയ കാഴ്ച എന്ന സിനിമയുമായിട്ടായിരുന്നു ഒരു സംവിധായകൻ എന്ന നിലയിൽ മലയാളത്തിൽ ബ്ലെസ്സിയുടെ അരങ്ങേറ്റം. ഗുജറാത്ത് ഭൂകമ്പത്തിന്റെ ശേഷിപ്പുകളിലൊന്നായ ഒരു ബാലൻ കേരളത്തിലെ ഒരു നാട്ടിൻപുറത്തെത്തുന്നതും നായകകഥാപാത്രത്തിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാവുന്നതും, മനുഷ്യന്റെ കാരുണ്യമില്ലായ്മയും ഒക്കെ വിഷയീഭവിക്കുന്ന ഈ ചലച്ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടി. അൽഷെമേഴ്സ് രോഗം ബാധിച്ച ഒരു സെക്രട്ട്രിയേറ്റ് ഉദ്യോഗസ്ഥന്റെ കുടുംബകഥ പറഞ്ഞ തന്മാത്രയായിരുന്നു രണ്ടാം ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥയ്ക്കും സംവിധാനത്തിനും സംസ്ഥന പുരസ്കാരങ്ങൾ ബ്ലെസ്സിയെത്തേടിയെത്തി. പളുങ്ക്, കൽക്കട്ടാന്യൂസ്, ഭ്രമരം, പ്രണയം ഇങ്ങനെ നീളുന്നു ബ്ലെസ്സിയുടെ ചലചിത്ര സപര്യ.
 
ഭാര്യ: മിനി.  മക്കൾ: ആദിത്, അഖിൽ.