അമ്മ
Actors & Characters
Actors | Character |
---|---|
ലക്ഷ്മിയമ്മ | |
ശാരദ | |
വേണു | |
രാധ | |
മോഹൻ | |
കേളുശ്ശാർ | |
ഇൻഷുറൻസ് ഏജന്റ് | |
രാധയുടെ അച്ഛൻ | |
നൃത്തം | |
Main Crew
കഥ സംഗ്രഹം
- ആറന്മുള പൊന്നമ്മ പിന്നീട് ജീഎവിതകാലം മുഴുവൻ അമ്മവേഷം ചെയ്യുന്നതിന്റെ തുടക്കമായിരുന്നു ഈ സിനിമ.
- പി. ഭാസ്കരന്റെ രണ്ടാമത്തെ സിനിമയും.
- ഒരു ഫിലിം ഡിസ്റ്റ്രിബ്യ്യൂട്ടർ ആയിരുന്ന റ്റി. ഇ. വാസുദേവൻ നിർമ്മാതാവായി മാറിയത് മലയാളം സിനിമയിലെ വഴിത്തിരിവാണ്-ജയ്മാരുതി പിക്ചേഴ്സ് നിർമ്മിച്ച ഹിറ്റുകൾ ഏറെ.
- എം. എൻ. നമ്പ്യാർ മലയാളം വിട്ട് തമിഴിൽ വില്ലനായി തിളങ്ങി.
- നാഗവള്ളി പിന്നീട് ഒരുപാട് സിനിമകൾക്ക് സംഭാഷണമെഴുതി.
- നൃത്തനാടകം ഒരു പതിവായി സിനിമയിൽ. ജീവിതനൌകയിൽ മഗ്ദലനമറിയവും യാചകനിൽ ‘ഇന്നു ഞാൻ നാളെ നീ” യും കഴിഞ്ഞ് അമ്മയിൽ കുമാരനാശാന്റെ ‘കരുണ’ യാണ് നിബന്ധിച്ചത്.
- ദക്ഷിണാമൂർത്തി ചുരുക്കമായി സ്വന്തം ട്യൂണുകൾ കണ്ടുപിടിച്ചെങ്കിലും അമ്മയിലെ പാട്ടുകൾ മിക്കതും ഹിന്ദിപ്പാട്ടുകളുടെ തനി പകർപ്പ് ആയിരുന്നു.
- “വരവായി വനമാലി സഖിയേ” എന്ന പി. ലീലയുടെ പാട്ട് ഭാരതിയാരുടെ “തീരാതെ വിളയാട്ടു പിള്ളൈ’ യുടെ കോപ്പിയും.
- മാപ്പിളപ്പാട്ട് ആദ്യമായി സിനിമയിൽ വന്നു ചേർന്നത് ബാലകൃഷ്ണമേനോൻ പാടിയ ഒരു പാട്ടോടെയാണ്.
- ഒരു കവാലിയും ഈ സിനിമയിൽ ഉണ്ടെന്നുള്ളത് പുതുമ തന്നെ.
- ദക്ഷിണാമൂർത്തി മൂന്നു പാട്ടുകൾ പാടി എന്നതും ശ്രദ്ധിക്കേണ്ടതാണ്.
വിധവയായ ലക്ഷ്മിയമ്മ കടമെടുത്താണ് മകൻ വേണു വിനെ പഠിപ്പിച്ചത്. നാട്ടിൽ മകൾ ശാരദയോടൊപ്പം കഴിയുകയാണ് അവർ. വേണു മദ്രാസിൽ നിന്നും പഠിപ്പു കഴിഞ്ഞ് എത്തിയത് അവിടത്തെ ഒരു ഡോക്ടറുടെ മകൾ രാധയുടെ കാമുകനായാണ്. കല്യാണം നടത്തിക്കൊടുക്കാൻ അപേക്ഷിച്ച ലക്ഷ്മിയമ്മയെ ആട്ടിപ്പുറത്താക്കുകയാണ് ഡോക്റ്റർ ചെയ്തത്. രാധ സ്വമേധയാ അച്ഛനെ വിട്ട് നാട്ടിലേക്ക് വന്നു, വേണുവിന്റെ ഭാര്യയായി. വേണുവിനു മദ്രാസിൽ ഒരു ബാങ്കിൽ ജോലി കിട്ടയപ്പോൾ ഗ്രാമജീവിതം മടുത്ത രാധ അങ്ങോട്ടു പോയി. ധൂർത്തയും തന്നിഷ്ടക്കാരിയുമായി മാറി അവൾ. വീടും പുരയിടവും ജപ്തി ചെയ്യപ്പെട്ട് നഷ്ടപ്പെട്ടപ്പോൾ ലക്ഷ്മിയയമ്മയും ശാരദയും മദ്രാസിൽ വേണുവിന്റെ കൂടെയായി. അതിനു സഹായിച്ചത് ഭൃത്യനായ കേളുശ്ശാരാണ്. എന്നാൽ രാധയുടെ ശല്യം സഹിക്കാൻ വയ്യാതെ അവർക്ക് വേണു അറിയാതെ സ്ഥലം വിടേണ്ടി വന്നു. ഒരു കാറപകടത്തിൽ പെട്ട ലക്ഷ്മിയമ്മ കാറുടമസ്ഥന്റെ വീട്ടിൽ പരിചരണത്തിലായി. ആ വീട്ടിലെ മോഹൻ എന്നയാളുമാായി ശാരദ പ്രേമത്തിലുമായി. അമ്മയെ അന്വേഷിച്ച വേണുവിനു അവരെ കണ്ടുപിടിയ്ക്കാൻ കഴിഞ്ഞില്ല. ഇതിനിടെ വേണുവിന്റെ ബാങ്കിലെ അടവുപണത്തിൽ നിന്നും മൂവായിരം രൂപ രാധ എടുത്തു മാറ്റി. വേണു മോഷണക്കുറ്റത്തിനു ജയിലിലായി. ലക്ഷ്മിയമ്മ ആതിഥേയന്റെ സേഫിൽ നിന്നും ആ തുകയെടുത്ത് ഇൻഷ്വറൻസ് ഏജെന്റ് വഴി ബാങ്കിൽ എത്തിച്ചു. വേണു ജയിൽ വിമുക്തനായി, പക്ഷേ ലക്ഷ്മിയമ്മ ജയിലിലായി. അച്ഛന്റെ പണം താനാണു മോഷ്ടിച്ചതെന്ന് കളവു പറഞ്ഞ് മോഹൻ ലക്ഷ്മിയമ്മയെ സംശയത്തിൽ നിന്നും മോചിതയാക്കുന്നു. സത്യസ്ഥിതികൾ മനസ്സിലാക്കി ജയിലെത്തിയ വേണുവിനെ ആശ്ലിഷിക്കാൻ മുന്നോട്ട് കുതിച്ച ലഷ്മിയമ്മയുടെ തല ജയിലഴിയിൽ ഇട്ച്ച് പണ്ടത്തെ മുറിവ് ആഴത്തിലായി തൽക്ഷണം മരിച്ചു. അമ്മയുടെ പട്ടടയിൽ കർമ്മം ചെയ്യുന്നിടത്തെത്തി പശ്ചാത്താപവിവശയായി മാപ്പിരന്നതു മൂലം വേണു രാധയെ സ്വീകരിച്ചു. മോഹൻ ശാരദയെ വിവാഹം കഴിച്ചു.