വനമാലി വരവായി

 

 വനമാലി വരവായി സഖീ
നീലകുഞ്ജങ്ങളില്‍ സ്വരസുധ
തൂകും കുയില്‍ പോലെ

കരയാതെ കണ്ണിനി രാധേ
 മന്ദമണയുന്നു സവിധത്തില്‍
മണിവര്‍ണ്ണന്‍ തവകണ്ണന്‍

വലയുന്നു ഹൃദയങ്ങള്‍ നീളേ
പ്രേമമുരളി തന്‍ ഗാനങ്ങളാലെ
മണിമാറിലണിയുന്ന വനമുല്ല ചൊരിയുന്ന
മനമെങ്ങുമൊഴുകുന്നു ലളിതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanamaali Varavaayi

Additional Info

അനുബന്ധവർത്തമാനം