വരൂ നീ പ്രേമരമണി

(M)വരൂനീ പ്രേമരമണീ വരൂ
വരൂനീ പ്രേമരമണീ വരൂ..
നീലവാനം പൂകുവാന്‍
വരൂ നീ പ്രേമരമണീ....

(F)വരാനോ കാട്ടുപൂവാകും(വരാനോ)
അബല ഞാന്‍ വാനിലായ്.. (അബല)
വരാനോ ജീവരമണാ..
കാനനത്തില്‍ പിറന്ന ഞാന്‍(കാനന)
ഈകൂരിരുളില്‍ക്കഴിഞ്ഞിടാം

(M)പാഴ്മണ്ണില്‍ വാഴുമൊരു
വിണ്ണിന്‍ താരകം നീ
വരൂ നീ പ്രേമരമണീ...

(F)പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ(പുല്‍)
അനുരാഗമിതെന്നില്‍ അരുതരുതേ

(M)എന്നെനും എന്മിഴിയില്‍ മിന്നും താരകം നീ
വരൂ നീ പ്രേമരമണീ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varoo nee premaramani

Additional Info

Year: 
1952
Lyrics Genre: