ലളിത

Lalitha
Lalitha
Date of Birth: 
ചൊവ്വ, 16 December, 1930
Date of Death: 
Sunday, 21 November, 1982
ലളിത(സീനിയർ)
1950-57

നർത്തകിയും ചലച്ചിത്ര നടിയുമായിരുന്ന ലളിത എന്ന ലളിതാബിക 1930 ഡിസംബർ 16 ആം തിയതി തിരുവനന്തപുരത്താണ് ജനിച്ചത്.

തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത, പത്മിനി, രാഗിണിമാരിൽ മൂത്തവളായിരുന്നു ലളിത.

തമിഴ് ചിത്രമായ ആദിത്യൻ കനവിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ലളിത തുടർന്ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചു.

ലളിത അവരുടെ സഹോദരിമാരെക്കാൾ വളരെ മുമ്പേതന്നെ സിനിമാരംഗത്തേക്കു വരാനും മലയാളം ചലച്ചിത്രങ്ങളിൽ അഭിനയിച്ച് നല്ല പേരെടുക്കാനും അവർക്കായി.

ഇവർ 1982 നവംബർ 21 ആം തിയതി തന്റെ 52 ആം വയസ്സിൽ ആലപ്പുഴയിൽ വെച്ച് അന്തരിച്ചു. ഇവരുടെ സഹോദരൻ ചന്ദ്രകുമാർ പിള്ളയുടെ പുത്രിയാണ് പ്രസിദ്ധ സിനിമാനടി ശോഭന.