വേലക്കാരൻ
Actors & Characters
Actors | Character |
---|---|
ബാബു | |
പദ്മ | |
കേശവക്കുറുപ്പ് | |
ചന്ദ്രൻ | |
പങ്കജം | |
മാധവി | |
പങ്കൻ | |
കിട്ടു | |
കുമാർ | |
ബാലൻ | |
ജ്യോത്സ്യൻ | |
അമീൻ | |
പാതിരിയച്ചൻ | |
കുഞ്ഞമ്മ | |
ഇന്ദിര |
Main Crew
കഥ സംഗ്രഹം
അഗസ്റ്റിൻ ജോസഫ് നായകവേഷം ചെയ്ത സിനിമ. രണ്ടു പാട്ടും പാടി ഈ സിനിമയിൽ. അഭിനയെത്തെക്കുറിച്ച് സിനിക്ക് ഇങ്ങനെ എഴുതി “ നായകന്റെ ഭാഗമഭിനയിച്ച അഗസ്റ്റിൻ ജോസഫ് ആ ഭാഗത്തിനു അശേഷം യോജിക്കുന്നില്ല. ആകൃതികൊണ്ടും പ്രകൃതികൊണ്ടും ബാബുവിന്റെ ഭാഗത്തിൽ അദ്ദേഹം പരാജയമടഞ്ഞിരിക്കയാണ്.” തമിഴിലെ ആദ്യകാലനടനായിരുന്ന കെ. പി. കേശവൻ ഒരു പ്രധാന വേഷം ചെയ്തു ഈ സിനിമയിൽ. ജോസ് പ്രകാശ് ഒരു പാട്ട് പാടിയിട്ടുണ്ട്..
കേശവക്കുറുപ്പിന്റെ അനുജത്തി മാധവിയെ ഉത്സവത്തിനിടെ പിണങ്ങിയ ആനയിൽ നിന്നും രക്ഷിച്ചത് കുമാർ എന്ന ചെറുപ്പക്കാരനാണ്. താഴ്ന്ന ജാതിക്കാരനായ അയാളുമൊത്ത് ശിഷ്ടജീവിതം കഴിക്കാൻ തീരുമാനിച്ച മാധവിയെ കേശവക്കുറുപ്പ് വീട്ടിൽ നിന്നും പുറത്താക്കി. ബാങ്കിൽ ജോലിയുള്ള കുമാറിന്റെ ഔദാരാധിക്യം മൂലം ബാങ്കു പൊളിഞ്ഞു, ചെയ്യാത്ത കുറ്റത്തിനു അയാൾ ജയിലിലും ആയി. മാധവി മക്കളായ ബാബുവും ഇന്ദിരയുമായി ഒരു പാതിരിയച്ചന്റെ ആശ്രയത്തിലായി. കേശവക്കുറുപ്പ് കല്യാണം കഴിച്ചത് കുഞ്ഞമ്മയെ-അവർക്ക് രണ്ടു കുട്ടികളുണ്ട്, ബാലനും പദ്മയും. ബാബു വേലക്കാരൻ ജോലികളാണു ചെയ്യുന്നത്. ഒരു ഹോട്ടൽ മുതലാളിയുമായി തൊഴിലിന്റെ മേന്മ്മയെക്കുറിച്ച് തർക്കിച്ചതിനാാൽ അയാളുടെ ജോലി പോയി. ഒരു ധനാഢ്യനെ രക്ഷിച്ചതിനാൽ ബാബുവിനെ അയാൾ കൂടെക്കൂട്ടി, തോട്ടത്തിൽ ജോലിയും കൊടുത്തു. കേശവക്കുറുപ്പായിരുന്നു ഈ ധനവാൻ. ബാബു തന്റെ അമ്മാവനാണിത് എന്ന് അറിയുന്നില്ല. കുഞ്ഞമ്മ ഇതിനകം മരിച്ചിരുന്നതിനാൽ കേശവക്കുറുപ്പ് പങ്കജത്തെ കല്യാണം കഴിച്ചിരുന്നു. അവളാകട്ടെ തന്റെ സഹോദരൻ ആണെന്ന മട്ടിൽ കാമുകനായ ചന്ദ്രനേയും കൂടെ പാർപ്പിക്കുന്നുണ്ട്. ബാബുവും പദ്മയും പ്രണയത്തിലാണ്. മനശ്ശാന്തിയ്ക്ക് ശബരിമല ദർശനം കഴിഞ്ഞ് വന്ന ബാബു തന്റെ സഹോദരി ഇന്ദിര ബാലന്റെ കരവലയത്തിലമരുന്നത് കണ്ട് അവരെ കൊല്ലാനൊരുങ്ങി. മാധവി ഇടപെട്ട് അതിൽ നിന്നും അവനെ പിൻ തിരിപ്പിച്ചു. പങ്കജവും ചന്ദ്രനും കൂടി കേശവക്കുറുപ്പിന്റെ സ്വത്തുക്കൾ അടിച്ചു മാറ്റാൻ കള്ള ആധാരമുണ്ടാക്കി. ബാബു കൃത്യസമയത്ത് അത് കണ്ടു പിടിച്ചു. കേശവക്കുറുപ്പിനു സത്യാവാസ്ഥ ബോദ്ധ്യമായി. പങ്കജത്തേയും ചന്ദ്രനേയും പുറത്താക്കി. മാധവിയേയും മക്കളേയും സ്വീകരിച്ചു. ബാബു പദ്മയേയും ബാലൻ ഇന്ദിരയേയും കല്യാണം കഴിച്ചു.