ആതിര തന്നാനന്ദകാലമായ്

ആതിരതന്നാനന്ദകാലമായ്-തിരു
വാതിരതന്നാനന്ദകാലമായ്
പുതുമലർമാല ചൂടി നാടാകവേ
പുതുമലർമാല ചൂടി നാടാകവേ
ആതിരതന്നാനന്ദകാലമായ്-തിരു
വാതിരതന്നാനന്ദകാലമായ്

മധുവാണിമാരണിയായ് കളഗാനം പാടി
മധുവാണിമാരണിയായ് കളഗാനം പാടി
വളകൾ കിലുങ്ങേ നാട്യങ്ങളാടി
വളകൾ കിലുങ്ങേ നാട്യങ്ങളാടി
ആതിരതന്നാനന്ദകാലമായ്-തിരു
വാതിരതന്നാനന്ദകാലമായ്

മതിമോദം തേടവേ- ഓ ഓ ഓ ഓ
അണിചേർന്നു നാം ആനന്ദമായ്ക്കൂടി
സഖിമാരേ പാടുവിൻ- സഖിമാരേ പാടുവിൻ
ഓ. . . . 
മലയാളസൌന്ദര്യകിരണത്തിൽ മൂടി
ശരദഭ്രതാരങ്ങൾ പ്രഭയേറ്റു വാടി
പുതുമലർമാല ചൂടി നാടാകവേ
ആതിരതന്നാനന്ദകാലമായ്-തിരു
വാതിരതന്നാനന്ദകാലമായ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Athira than aananda

Additional Info

Year: 
1953

അനുബന്ധവർത്തമാനം