പിച്ചകപ്പൂ ചൂടും

പിച്ചകപ്പൂ ചൂടും മലനാടേ-നെല്ലിൻ
പച്ചകൾ ചാർത്തിടും പ്രിയനാടേ

കേരളതായെ മധുരസമോലും
കാകളി പാടും കിളികൾ‍ തൻ നാടേ
കേരനിര ചൊരിയും സുധയാലേ
സ്വർഗ്ഗവും തൊഴുതീടും മലനാടേ-സുന്ദരമാം
-പിച്ചകപ്പൂ...

ജാതിമതാതീതരും ഗുരുദേവരെ
പോറ്റിയ മംഗളമയനാടേ
സംഗീതസങ്കേതമേ-എൻ നാടേ
നടനകലാകേന്ദ്രമേ
--പിച്ചകപ്പൂ...

വിലസണമവികലജയമാർന്നൂ
-പിച്ചകപ്പൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Picchakappoo choodum

Additional Info