ആനന്ദമെന്നും മണിമേട തോറും

 

ആനന്ദമെന്നും മണിമേട തോറും
മാത്രമോ മഹേശാ ... ആ
മാത്രമോ മഹേശാ...
(ആനന്ദമെന്നും. . )

മന്നിലെന്നീ നീതിയെല്ലാം
മാറും കാലം വരുമോ (2)
പ്രേമിക്കുവാനും കഴിവില്ലയെന്നോ
ഏഴകള്‍ക്കീ ലോകേ - ഹാ
ഏഴകള്‍ക്കീ ലോകേ

ഈശ്വരാ!  ഇതെന്തൊരു ലോകം 

കര്‍ഷകനും തൊഴിലാളനും
ജീവിതാശ അരുതോ (2)
ആനന്ദമെന്നും മണിമേട തോറും
മാത്രമോ മഹേശാ ... ആ
മാത്രമോ മഹേശാ...

നീതിയോ ഹാ ലോകമേ
തൊഴിലാളിയും നരനല്ലയോ (2)
ജീവിതാശ അരുതോ
പ്രേമിക്കുവാനും കഴിവില്ലയെന്നോ
ഏഴകള്‍ക്കീ ലോകേ - ഹാ
ഏഴകള്‍ക്കീ ലോകേ

ആനന്ദമെന്നും മണിമേട തോറും
മാത്രമോ മഹേശാ ... ആ
മാത്രമോ മഹേശാ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anandamennum manimeda

Additional Info

Year: 
1953

അനുബന്ധവർത്തമാനം