അലയുകയാം ഞങ്ങൾ
അലയുകയാം ഞങ്ങൾ-നാടിതിൽ
അഗതികളാം ഞങ്ങൾ
പണമുള്ളവരുടെ പടിവാതിലുകളി-
ലണയുകയാം ഞങ്ങൾ -നാടിതി-
ലഗതികളാം ഞങ്ങൾ
-അലയുകയാം...
നെഞ്ഞലിഞ്ഞുടൻ നൽകുക തുള്ളി-
ക്കഞ്ഞിവെള്ളമയ്യോ- വയർ
കാഞ്ഞിടുന്നതയ്യോ
-അലയുകയാം...
കാത്തിരിക്കയാണകലെക്കുടിലതി-
ലാർത്തയായൊരമ്മാ-ഞങ്ങൾ-
ക്കാശ്രയമെഴുമമ്മ
-അലയുകയാം...
ഉരുകിയൊഴുകുമീയുച്ചവേനലിൽ
പിച്ചകൊണ്ടു ചെന്നേ-കഞ്ഞി
വെച്ചിടേണമിന്നെ
-അലയുകയാം..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Alayukayam njangal
Additional Info
Year:
1953
ഗാനശാഖ: