ശുഭ

Shubha

തെന്നിന്ത്യൻ ചലച്ചിത്ര താരം. ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയിൽ ആണ് ശുഭ ജനിച്ചത്. തെലുങ്കു ചലച്ചിത്ര താരവും സംവിധായകനും ആയിരുന്ന വേദാന്തം രാഘവയ്യയും ചലച്ചിത്ര താരം സൂര്യപ്രഭയുമായിരുന്നു മാതാപിതാക്കൾ. ശുഭയുടെ അമ്മായി പുഷ്പവല്ലിയും അഭിനേത്രിയായിരുന്നു. 1972-ൽ ഗുഡുപുട്ടണി എന്ന് തെലുങ്കു സിനിമയിലൂടെയാണ് ശുഭ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1973-ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഗായത്രി എന്ന സിനിമയിലൂടെയാണ് ശുഭ മലയാളത്തിലേയ്ക്കെത്തുന്നത്. സ്വാമി അയ്യപ്പൻ, ബന്ധനം, എയർ ഹോസ്റ്റസ്, അണിയാത്ത വളകൾ.. തുടങ്ങി നൂറോളം മലയാളചിത്രങ്ങളിൽ അഭിനയിച്ചു. മുപ്പതിലധികം തെലുങ്കു സിനിമകളിലും, ഇരുപത്തിയഞ്ചോളം തമിഴ് സിനിമകളിലും, അത്രതന്നെ കന്നഡ സിനിമകളിലും ചില ഹിന്ദി ചിത്രങ്ങളിലും ശുഭ അഭിനയിച്ചിട്ടുണ്ട്.