അന്തിക്കാട് മണി
തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തിൽ വള്ളൂർ ദേശത്ത് വള്ളൂക്കാട്ടിൽ ശ്രീ ശങ്കുവിന്റെയും ശ്രീമതി ദേവകിയമ്മയുടെയും മകനായി 1934 ജനുവരി 26 ആം തിയതിയാണ് മണി ജനിച്ചത്. എസ് എസ് എൽ സി പാസ്സായ ശേഷം കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് കോഴ്സ് പൂർത്തിയാക്കിയ അദ്ദേഹം രണ്ടു കൊല്ലം അന്തിക്കാട് ചെത്തു തൊഴിലാളി സഹകരണ സംഘത്തിൽ പർച്ചേസിംഗ് ഓഫീസറായി ജോലി നോക്കി.
അമച്വർ നടനെന്ന നിലയിൽ നാല്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം സിനിമയിൽ അഭിനയിക്കുവാനുള്ള ആഗ്രഹത്തോടു കൂടി മദ്രാസിലെത്തി, ശ്രീ.ജംബുവിന്റെ കൂടെ എഡിറ്റിംഗ് വിഭാഗത്തിൽ അപ്രന്റീസായി. അതിനു ശേഷം ജയമാരുതി പ്രൊഡക്ഷൻസിൽ സഹ സംവിധായകനായി ചേർന്നു. സേതുമാധവൻ, കൃഷ്ണൻ നായർ മുതലായ സംവിധായകരുടെ കൂടെ പ്രവർത്തിച്ചു.
എം എ വി രാജേന്ദ്രൻ, എൻ പ്രകാശ് എന്നീ സംവിധായകരുടെ കൂടെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്ത അദ്ദേഹം പിന്നീട് സ്വാതന്ത്രസംവിധായാകനായി. ശ്രീമതിയാണ് ഭാര്യ.