ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ
Female:
ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ
കണ്ണും നട്ട് കാത്തിരിക്കും സന്ധ്യ വീഴും യാമത്തിൽ
നിഴലായ് ഞാൻ കൂടെ…
ചേരും എന്നെന്നും…
എന്റെ ഊര് — (Chorus:) ഏത്?
എന്റെ ആള് — (Chorus:) ആര്?
എന്റെ പേര് — (Chorus:) എന്ത്?
എന്റെ പാത — (Chorus:) ഇഹ്ഹഹഹ!
ഓഓഒഓ…ഓഓഒഓ…
ഓഓഒഓ…ഓഓഒഓ…
എന്നെന്നോ അണഞ്ഞ ദീപമിത്
നീ വരുമോ, കൂട്ടിന്നായി,
ദാനമായ് തരാമോ നിൻ മനസ്സ്
വരമരുളാം, അരികിൽ വരൂ,
മോഹിനി പിശാച് എൻ കാവൽ
പൂതന രക്ഷസ്സ് എൻ സഖികൾ
മോഹിനി പിശാച് എൻ കാവൽ
പൂതന രക്ഷസ്സ് എൻ സഖികൾ
വരമരുളാം…അരികിൽ വരൂ…
പ്രേമദാഹം തീർക്കാം…
ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ —
Male:
ഭൂത-പ്രേത-പിശാച്-വേതാള-കാളീ കൂളീ കരിങ്കാളീ
ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ
കണ്ണും നട്ട് കാത്തിരിക്കും സന്ധ്യ വീഴും യാമത്തിൽ
നിഴലായ് ഞാൻ കൂടെ
ചേരും എന്നെന്നും
ഞാൻ പകരം ചെയ്യും
നിന്നെ വാട്ടിയെടുക്കും
ഞാൻ തിലകം ചാർത്തും
നിന്റെ ചോരയെടുത്ത്
ആആഅആ…ആആഅആ…
ഓഓഒഓ…ഓഓഒഓ…
കാട്ടിലെ ചക്ക കൊമ്പിലെ ചക്ക അമ്പോ തീറ്റിക്കും
കൂട്ടിനു വന്നില്ലേൽ കുടുക്കിനു തൊലിയാക്കും
കൊട്ടും കൊട്ടി ചുടല വരേയ്ക്കും കെട്ടും കെട്ടിക്കും
പാട്ടില് നിന്നില്ലേൽ കുത്തിനു കൈ നീട്ടും
ചക്കിനു കെട്ടി ചൂരലു വെട്ടി കിട്ടും ചാട്ടയടി
അടിവരയിട്ട് ആയുസ്സു വെട്ടി ഉടനെ ഫലിപ്പിക്കും
ചക്കിനു കെട്ടി ചൂരലു വെട്ടി കിട്ടും ചാട്ടയടി
അടിവരയിട്ട് ആയുസ്സു വെട്ടി ഉടനെ ഫലിപ്പിക്കും
അഷ്ടാംഗ ഭട്-ഭട്-ഭട്!
വന്നില്ലേൽ ഛട്-ഛട്-ഛട്!
ഗോപാലാ മസജസതടകാ ശാർദ്ദൂലാ…
ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ
കണ്ണും നട്ട് കാത്തിരിക്കും സന്ധ്യ വീഴും യാമത്തിൽ
നിഴലായ് ഞാൻ കൂടെ
ചേരും എന്നെന്നും
ഞാൻ പകരം ചെയ്യും
നിന്നെ വാട്ടിയെടുക്കും
ഞാൻ തിലകം ചാർത്തും
നിന്റെ ചോരയെടുത്ത്
ഏഹേഎഏ…ഏഏഎഏ…
ഏഏഎഏ…ഏഏഎഏ…
ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ
കണ്ണും നട്ട് കാത്തിരിക്കും സന്ധ്യ വീഴും യാമത്തിൽ…!