കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്
ദൂതിയായ് പെണ്മണി
കുളിരു പെയ്തു പുളകമണിയും ലാസ്യയായ്
റാണിയായ് മങ്കയാൾ
കുസുമശരന്റെ സ്വപ്നമായി
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
ഹേ … പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്
ചോലകൾ കുന്നുകൾ
ലല്ലലം പാടുമീ യാമങ്ങൾ
വാനവും ഭൂമിയും
ഒന്നിക്കും ചക്രവാളസീമകൾ
മേഘപാളിയാം ശ്യാമകന്യകൾ
നീരാട്ടിനായ് വരും ഗഗനസരസ്സുകൾ
സപ്തവർണക്കുറി വരച്ച ചക്രവാളകന്യകേ നിൻ വാർമുടിക്കെട്ടഴിഞ്ഞ പുഷ്പവൃഷ്ടി താനിതോ
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്
ദൂതിയായ് പെണ്മണി
കുളിരു പെയ്തു പുളകമണിയും ലാസ്യയായ്
റാണിയായ് മങ്കയാൾ
കുസുമശരൻ്റെ സ്വപ്നമായി
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
ഹേ … പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്
പാടലസന്ധ്യകൾ
വർണരാജി തിലകമിട്ട ശോഭകൾ
വാജികൾ കുഞ്ഞാറ്റകൾ
സമയമായ് കൂട്ടിനായ് ജോടികൾ
വാനദേവതേ നീ ഹൃദയഹാരിയായ്
മായദേവതേ നീ പുണരുമോ സഖീ
നീലവർണപ്പട്ടുലഞ്ഞഴിഞ്ഞു വീണു നഗ്നയായ ജ്യോതി നിന്നെ പുഷ്യരാഗച്ചേല ചുറ്റിയോ ഹൊഹൊയ്
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്
ദൂതിയായ് പെണ്മണി
കുളിരു പെയ്തു പുളകമണിയും ലാസ്യയായ്
റാണിയായ് മങ്കയാൾ
കുസുമശരൻ്റെ സ്വപ്നമായി
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു
ഹേ … പൂവമ്പു കൊണ്ടപ്പോൾ കാമാർത്തയായ്