കെ കെ ഹരിദാസ്
1967ൽ പത്തനംതിട്ടയിൽ ജനിച്ചു. പതിനഞ്ചാം വയസ്സിൽ സിനിമാമോഹം മൂത്ത് മദ്രാസിലേക്ക് വണ്ടി കയറി. 1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ‘ഭാര്യ ഒരു മന്ത്രി’ എന്ന ചിത്രത്തിൽ സംവിധായസഹായിയായി. തുടർന്ന് ബി. കെ. പൊറ്റക്കാട്, റ്റി. എസ്. മോഹൻ, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി. 18 വർഷം അസോസിയേറ്റ് ഡയറക്റ്ററായി തുടർന്നു. പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസൊസിയേറ്റ് ആയി ജോലി ചെയ്തത്. നിസാർ സംവിധാനം ചെയ്ത ‘സുദിനം’ ആയിരുന്നു അവസാനം അസോസിയേറ്റ് ആയി പ്രവർത്തിച്ച ചിത്രം. 1994ൽ സ്വതന്ത്രസംവിധായകനായി. ജയറാം നായകനായ ‘വധു ഡോക്റ്ററാണ്’ ആണ് ആദ്യ ചിത്രം. അക്കൊല്ലം 15 നവാഗതസംവിധായകർ രംഗത്തെത്തിയെങ്കിലും ഇന്നും രംഗത്ത് പിടിച്ചു നിൽക്കുന്നു ഹരിദാസ്. സിനിമകൾക്ക് വിചിത്രമായ പേരുകളാണ് ഇടാറ്. മിക്കവാറും എറണാകുളം പശ്ചാത്തലമാക്കിയാണ് സിനിമകൾ എടുക്കാറ്. പല സിനികളും ഇതേ പേരുള്ള മറ്റൊരു സംവിധായകന്റേതാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സംഗീതസംവിധായകൻ കണ്ണൂർ രാജൻ സഹോദരീഭർത്താവ് ആണ്. കുടുംബത്തോടൊപ്പം എറണാകുളത്ത് താമസിക്കയായിരുന്ന കെ കെ ഹരിദാസ് 2018 ഓഗസ്റ്റ് 26ന് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു....
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഞാവൽപ്പഴം | തിരക്കഥ ഷാൻ കേച്ചേരി | വര്ഷം 2017 |
ചിത്രം 3 വിക്കറ്റിന് 365 റണ്സ് | തിരക്കഥ ബാബു പള്ളാശ്ശേരി | വര്ഷം 2015 |
ചിത്രം ജോസേട്ടന്റെ ഹീറോ | തിരക്കഥ അൻസാർ കലാഭവൻ, സത്യൻ കൊളങ്ങാട് | വര്ഷം 2012 |
ചിത്രം ഗോപാലപുരാണം | തിരക്കഥ ഷൊർണ്ണൂർ വിജയൻ | വര്ഷം 2008 |
ചിത്രം ഇന്ദ്രജിത്ത് | തിരക്കഥ രാജേഷ് ജയരാമൻ | വര്ഷം 2007 |
ചിത്രം വെക്കേഷൻ | തിരക്കഥ | വര്ഷം 2005 |
ചിത്രം മാണിക്യൻ | തിരക്കഥ | വര്ഷം 2005 |
ചിത്രം സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് | തിരക്കഥ സദൻ, അനീഷ് | വര്ഷം 2003 |
ചിത്രം ഈ മഴ തേന്മഴ | തിരക്കഥ റഫീക്ക് സീലാട്ട് | വര്ഷം 2000 |
ചിത്രം ഒന്നാം വട്ടം കണ്ടപ്പോൾ | തിരക്കഥ മധുപ്രസാദ് | വര്ഷം 1999 |
ചിത്രം പഞ്ചപാണ്ഡവർ | തിരക്കഥ റഫീക്ക് സീലാട്ട് | വര്ഷം 1999 |
ചിത്രം ഇക്കരെയാണെന്റെ മാനസം | തിരക്കഥ വി സി അശോക് | വര്ഷം 1997 |
ചിത്രം കല്യാണപ്പിറ്റേന്ന് | തിരക്കഥ വി സി അശോക് | വര്ഷം 1997 |
ചിത്രം കിണ്ണം കട്ട കള്ളൻ | തിരക്കഥ വി സി അശോക് | വര്ഷം 1996 |
ചിത്രം മൂന്നിലൊന്ന് | തിരക്കഥ കെ കെ ഹരിദാസ് | വര്ഷം 1996 |
ചിത്രം കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം | തിരക്കഥ വി സി അശോക് | വര്ഷം 1995 |
ചിത്രം കൊക്കരക്കോ | തിരക്കഥ വി സി അശോക് | വര്ഷം 1995 |
ചിത്രം വധു ഡോക്ടറാണ് | തിരക്കഥ രഘുനാഥ് പലേരി | വര്ഷം 1994 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം മൂന്നിലൊന്ന് | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 1996 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മൂന്നിലൊന്ന് | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 1996 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മൂന്നിലൊന്ന് | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 1996 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് എന്റെ പൊന്നുതമ്പുരാൻ | സംവിധാനം എ ടി അബു | വര്ഷം 1992 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സുദിനം | സംവിധാനം നിസ്സാർ | വര്ഷം 1994 |
തലക്കെട്ട് സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് | സംവിധാനം രാജസേനൻ | വര്ഷം 1994 |
തലക്കെട്ട് ആലവട്ടം | സംവിധാനം രാജു അംബരൻ | വര്ഷം 1993 |
തലക്കെട്ട് ജനം | സംവിധാനം വിജി തമ്പി | വര്ഷം 1993 |
തലക്കെട്ട് കന്യാകുമാരിയിൽ ഒരു കവിത | സംവിധാനം വിനയൻ | വര്ഷം 1993 |
തലക്കെട്ട് മേലേപ്പറമ്പിൽ ആൺവീട് | സംവിധാനം രാജസേനൻ | വര്ഷം 1993 |
തലക്കെട്ട് അയലത്തെ അദ്ദേഹം | സംവിധാനം രാജസേനൻ | വര്ഷം 1992 |
തലക്കെട്ട് ഒന്നാം മുഹൂര്ത്തം | സംവിധാനം റഹീം ചെലവൂർ | വര്ഷം 1991 |
തലക്കെട്ട് ആയിരം ചിറകുള്ള മോഹം | സംവിധാനം വിനയൻ | വര്ഷം 1989 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കണി കാണും നേരം | സംവിധാനം രാജസേനൻ | വര്ഷം 1987 |
തലക്കെട്ട് തീക്കാറ്റ് | സംവിധാനം ജോസഫ് വട്ടോലി | വര്ഷം 1987 |