മുരുകൻ മാർട്ടിൻ

Murukan Martin
AttachmentSize
Image icon murukan martin.jpg261.49 KB
അസിസ്റ്റന്റ് വസ്ത്രാലങ്കാരം

തമിഴ്നാട്ടിലെ തേനിയിൽ പെരിയം കുളത്ത് ജനിച്ച്  ബാലവേലയ്ക്കായി കേരളത്തിലെത്തി അടിമവേല മടുത്തപ്പോൾ കുപ്പിയും പാട്ടയും പെറുക്കി വിറ്റും എരുമയെ മേയ്ച്ചും ബ്ലാക്കിൽ ടിക്കറ്റ് വിറ്റും അതിജീവനത്തിന്റെ കനൽവഴികൾ ചവിട്ടിക്കയറി ഒടുവിൽ ചലച്ചിത്രലോകത്തെത്തിയ മുരുകൻ മാർട്ടിൻ....
ഉന്തുവണ്ടിയുമായി ഉപജീവനത്തിനായി ആക്രി പെറുക്കി നടക്കുന്ന കാലത്ത് കലൂരിനടുത്ത് ഒരു റോഡിൽ സിനിമാ ഷൂട്ടിംഗ് നടക്കുന്നത് മുരുകൻ മാർട്ടിൻ ഒരിക്കൽ കാണാനിടയായയി. "ഇരിക്കൂ എം.ഡി അകത്തുണ്ട് " എന്നതായിരുന്നു ആ ചിത്രത്തിന്റെ പേര്..ഒരു സത്രീയോട് എന്തോ പറഞ്ഞതിന്റെ പേരിൽ സൈനുദ്ദീൻ എന്ന നടനെ ആരെക്കെയോ ചേർന്ന് തല്ലുന്നു അതായിരുന്നു രംഗം. അത് കണ്ട് ഓടിക്കൂടുന്ന ജനക്കൂട്ടത്തിനിടയിലേയ്ക്ക് അവിചാരിതമായി ആരോ മുരുകൻ മാർട്ടിനെ പിടിച്ചു നിർത്തി. മുരുകന്റെ ആദ്യ സിനിമാഭിനയം അവിടെ ആരംഭിച്ചു...

സഹയാത്രികയ്ക്ക് സനേഹപ്പൂർവ്വം, ഉത്തമൻ തുടങ്ങി നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്നു മുരുകൻ മാർട്ടിൻ . തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'ഫ്രീഡം' എന്ന ചിത്രത്തിലാണ് മുരുകന് ആദ്യമായി ഒരു കഥാപാത്രം ലഭിക്കുന്നത്. സിനിമയുടെ ട്വിസ്റ്റ് നിർണയിക്കുന്ന ഒരു കള്ളന്റെ വേഷമായിരുന്നു അത്. ഒരിക്കൽ ഫ്രീഡം സിനിമയുടെ സെറ്റിൽ വെച്ച് കോസ്റ്റൂമർ മഹിയെ പരിചയപ്പെടാനിടയായി. ടെയ്ലറിംഗ് അറിയാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സഹായിയായി  മുരുകനെയും കൂടെക്കൂട്ടി. മഹിയോടൊപ്പം പത്തോളം ചിത്രങ്ങളിൽ അസിസ്റ്റന്റ് കോസ്റ്റൂമറായി മുരുകൻ പ്രവർത്തിച്ചു. അലിഭായ്, ചൈനാ ടൗൺ, മാടമ്പി തുടങ്ങിയ സിനിമകളിലൊക്കെ മുരുകൻ മാർട്ടിൻ തയ്ച്ച വസ്ത്രങ്ങളാണ് മോഹൻലാൽ ധരിച്ചത്.

ഫ്രീഡം എന്ന ചിത്രത്തിന് ശേഷം കുറച്ച് കാലത്തിന് ശേഷമാണ് വിനോദ് വിജയൻ സംവിധാനം ചെയ്ത 'കൊട്ടേഷൻ' എന്ന ചിത്രത്തിൽ വേഷം ലഭിക്കുന്നത്. സിനിമയിൽ ഗുണ്ടാ നേതാവായ ഐ.എം
വിജയന്റെ ഗ്യാംഗിലെ ഗുണ്ടയായി അഭിനയിച്ചു. തുടർന്ന് അന്നയും റസൂലും, ബിഗ് ബി,ഹോട്ടൽ കാലിഫോർണിയ , കൊന്തയും പൂണൂലും തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു.

മുഹ്സിൽ പരാരി സംവിധാനം KL - 10 പത്ത് എന്ന ചിത്രത്തിലൂടെയാണ് മുരുകൻ മാർട്ടിൻ ശ്രദ്ധിക്കപ്പെടുന്നത്. കണ്ണൂരിൽ നിന്നുള്ള ബുദ്ധി ജീവി സഖാവിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം ചില നല്ല
വേഷങ്ങൾ മുരുകനെ തേടിയെത്തി. കലിയിലെ സപ്ലയർ, അങ്കമാലി ഡയറീസിലെ വെടിമറ അബു, കമ്മാരസംഭവത്തിലെ മുരുകേശൻ തുടങ്ങി ഒരു പിടി മികച്ച വേഷങ്ങൾ ലഭിച്ചു....

Murukan Martin