മാണിക്ക മലരായ
ചേർത്തതു് sajeev-9296 സമയം
മാണിക്ക മലരായ പൂവി മഹദിയാം ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടില്‍ വിലസ്സിടും നാരി ..വിലസ്സിടും നാരി (മാണിക്ക മലരായ)
ഖാത്തിമുന്നബിയെ വിളിച്ചു കച്ചവടത്തിന്നയച്ചു
കണ്ടന്നേരം കല്‍ബിനുള്ളില്‍ മോഹമുദിച്ചു... മോഹമുദിച്ചു
കച്ചവടവും കഴിഞ്ഞു മുത്തു റസൂലുള്ള വന്നു
കല്യാണാലോചനക്കായ് ബീവി തുനിഞ്ഞു .....ബീവി തുനിഞ്ഞു (മാണിക്ക മലരായ)
തോഴിയെ ബീവി വിളിച്ചു കാര്യമെല്ലാവും മറീച്ചു
മാന്യനബുത്താലിബിന്റെ അരുകിലയച്ചു ....അരുകിലയച്ചു
കല്യാണക്കാര്യമാണ് ഏറ്റവും സന്തോഷമാണ്
കാര്യാമബുത്താലിബിന്നും സമ്മതമാണ്...... സമ്മതമാണ് ( മാണിക്ക മലരായ )
ബീവി ഖദീജാബി അന്ന് പുതു മണവാട്ടി ചമഞ്ഞു
മുത്തു റസൂലുള്ള പുതു മാരന് ചമഞ്ഞു ....മാരന് ചമഞ്ഞു
മന്നവന്റെ കല്പ്പനയാം മംഗല്യനാളും പുലര്‍ന്നു
മാതൃകരാം ദമ്പതിമാരില്‍ മംഗളം നേര്‍ന്നു മംഗളം നേര്‍ന്നു ( മാണിക്ക മലരായ )