Aneesh Nirmalan

Aneesh Nirmalan's picture

അനീഷ്‌

എന്റെ പ്രിയഗാനങ്ങൾ

  • ഹർഷബാഷ്പം തൂകി

    ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു
    ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ
    എന്തു ചെയ്‌വൂ നീ
    (ഹർഷബാഷ്പം...)

    ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു
    ഏതു രാഗകല്പനയിൽ നീ മുഴുകുന്നു
    വിണ്ണിലെ സുധാകരനോ
    വിരഹിയായ കാമുകനോ
    ഇന്നു നിന്റെ ചിന്തകളെ ആരുണർത്തുന്നു
    സഖീ ആരുണർത്തുന്നു
    (ഹർഷബാഷ്പം...)

    ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു
    പാതിരാവിൻ താഴ്‌വരയിലെ പവിഴമല്ലികൾ പൂത്തു
    വിഫലമായ മധുവിധുവാൽ
    വിരഹശോക സ്മരണകളാൽ
    അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു
    സഖീ ഞാനിരിക്കുന്നു
    (ഹർഷബാഷ്പം...)

  • ഹിമവാഹിനീ ഹൃദയഹാരിണീ (M)

    ഹിമവാഹിനി ഹൃദയഹാരിണീ 
    നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ 
    മാദകസൌന്ദര്യം... ഓ...
    (ഹിമവാഹിനി... )

    നീലക്കടമ്പിന്‍ പൂക്കള്‍ ചൂടി 
    നിലാവുപോലിവള്‍ വന്നു - അരികില്‍ വന്നു (2)
    ഈ നുണക്കുഴികള്‍ പൂന്തേന്‍ചുഴികള്‍
    നാണം കൊണ്ടു ചുവന്നു - മെല്ലെ ചുവന്നൂ (2)
    (ഹിമവാഹിനി...)

    ശോശന്ന പുഷ്പങ്ങള്‍ പുഞ്ചിരി തൂകും
    ശരത്കാലസന്ധ്യകളില്‍
    പണ്ടു ശലോമോന്‍ പകര്‍ന്നു നല്‍കിയ
    പാനപാത്രമെനിക്കു തന്നു - ഇവള്‍ തന്നൂ

    വന്നെത്തുമല്ലോ ഞങ്ങള്‍ ഒരുനാള്‍ 
    വധൂവരന്മാരായീ
    ഞാനന്നു രാത്രിയില്‍ എന്‍ പ്രിയസഖിയുടെ
    മാറില്‍ ചേര്‍ന്നു മയങ്ങും - ഇങ്ങനെ മയങ്ങും (2)

    ഹിമവാഹിനി ഹൃദയഹാരിണീ 
    നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ 
    മാദകസൌന്ദര്യം... ഓ...
    ഹിമവാഹിനി ഹൃദയഹാരിണീ 

     

  • ഹിമശൈലസൈകത
    ഹിമശൈലസൈകതഭൂമിയിൽ നിന്നു നീ
    പ്രണയപ്രവാഹമായി വന്നൂ
    അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
    പ്രഥമോദബിന്ദുവായ് തീർന്നൂ (ഹിമശൈല)

    നിമിഷങ്ങൾതൻ കൈക്കുടന്നയിൽ നീയൊരു
    നീലാഞ്ജന 'തീർത്ഥമായി
    പുരുഷാന്തരങ്ങളെ കോൾമയിർ കൊള്ളിക്കും
    പീയൂഷവാഹിനിയായി (2)

    എന്നെയെനിക്കു തിരിച്ചു കിട്ടാതെ ഞാൻ
    ഏതോ ദിവാസ്വപ്നമായി
    ബോധമബോധമായ് മാറും ലഹരി തൻ
    സ്വേദപരാഗമായ് മാറി

    കാലം ഘനീഭൂതമായ് നിൽക്കുമാ

    കരകാണാക്കയങ്ങളിലൂടെ
    എങ്ങോട്ടു പോയി ഞാൻ, എൻ‌റെ സ്മൃതികളേ
    നിങ്ങൾ വരില്ലയോ കൂടെ (2)

    ഹിമശൈലസൈകതഭൂമിയിൽ നിന്നു നീ
    പ്രണയപ്രവാഹമായി വന്നൂ
    അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
    പ്രഥമോദബിന്ദുവായ് തീർന്നൂ (2)

  • ഹൃദയം ഒരു വീണയായ്

    ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് (2)
    എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ
    എൻ ജീവമാല്യം നിന്നിൽ കാണുമ്പോൾ
    സുകൃത വീഥിയിൽ  അലയും വേളയിൽ
    ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്

    സാഫല്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നിൽ നിന്നും
    രാഗം ചൂടി മൗനം പാടുമ്പോൾ
    മുന്നിൽ പൂക്കുന്നേതോ ജന്മം (2)
    വർ‌ണ്ണം പെയ്യുന്നോരോ കാലം (2)
    അവയുടെ കയ്യിലെ നിറകതിരണിയും നാം
    തമ്മിൽ തമ്മിൽ
    ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്

    ബിംബങ്ങൾ മിന്നും നിൻ കണ്ണിൽനിന്നും ഇന്നെൻ
    ചേതോദീപം പൊന്നിൻനാളം ചാർത്തുമ്പോൾ
    മുന്നിൽ പൂക്കുന്നേതോ സ്വപ്നം (2)
    കാലം പേറുന്നോരോ മോഹം (2)
    അവയുടെ കയ്യിലെ പരിമളം അണിയും നാം
    തമ്മിൽ തമ്മിൽ
    (ഹൃദയം ഒരു വീണയായ്)

  • ഹൃദയസരസ്സിലെ പ്രണയപുഷ്പമേ

    ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
    ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
    ഇനിയും നിന്‍ കഥ പറയൂ 
    അര്‍ദ്ധനിമീലിത മിഴികളിലൂറും
    അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ
    ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
    ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ

    എഴുതാന്‍ വൈകിയ ചിത്രകഥയിലെ
    ഏഴഴകുള്ളൊരു നായിക നീ 
    എന്നനുരാഗ തപോവനസീമയില്‍
    ഇന്നലെ വന്ന തപസ്വിനി നീ 
    ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
    ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ

    എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
    ഇത്രയും അരുണിമ നിന്‍കവിളില്‍ 
    എത്ര സമുദ്രഹൃദന്തം ചാര്‍ത്തി
    ഇത്രയും നീലിമ നിന്റെ കണ്ണില്‍ 
    ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
    ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ
     

  • ഹരിവരാസനം വിശ്വമോഹനം

    ഹരിവരാസനം വിശ്വമോഹനം
    ഹരിദധീശ്വരം ആരാധ്യപാദുകം
    അരിവിമർദ്ദനം നിത്യനർത്തനം
    ഹരിഹരാത്മജം ദേവമാശ്രയേ

    ശരണ കീർത്തനം ശക്തമാനസം
    ഭരണലോലുപം നർത്തനാലസം
    അരുണഭാസുരം ഭൂതനായകം
    ഹരിഹരാത്മജം ദേവമാശ്രയേ

    പ്രണയസത്യകം പ്രാണനായകം
    പ്രണതകല്പകം സുപ്രഭാഞ്ചിതം
    പ്രണവ മന്ദിരം കീർത്തനപ്രിയം
    ഹരിഹരാത്മജം ദേവമാശ്രയേ

    തുരഗവാഹനം സുന്ദരാനനം
    വരഗദായുധം ദേവവർണ്ണിതം
    ഗുരുകൃപാകരം കീർത്തനപ്രിയം
    ഹരിഹരാത്മജം ദേവമാശ്രയേ

    ത്രിഭുവനാർച്ചിതം ദേവതാത്മകം
    ത്രിനയനം പ്രഭും ദിവ്യദേശികം
    ത്രിദശപൂജിതം ചിന്തിതപ്രദം
    ഹരിഹരാത്മജം ദേവമാശ്രയേ

    ഭവഭയാവഹം ഭാവുകാവഹം
    ഭുവനമോഹനം ഭൂതിഭൂഷണം
    ധവളവാഹനം ദിവ്യവാരണം
    ഹരിഹരാത്മജം ദേവമാശ്രയേ

    കളമൃദുസ്മിതം സുന്ദരാനനം
    കളഭകോമളം ഗാത്രമോഹനം
    കളഭകേസരി വാജിവാഹനം
    ഹരിഹരാത്മജം ദേവമാശ്രയേ

    ശ്രിതജനപ്രിയം ചിന്തിതപ്രദം
    ശ്രുതിവിഭൂഷണം സാധുജീവനം
    ശ്രുതിമനോഹരം ഗീതലാലസം
    ഹരിഹരാത്മജം ദേവമാശ്രയേ
    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
    സ്വാമി ശരണമയ്യപ്പാ
    സ്വാമി ശരണമയ്യപ്പാ........

  • സൽക്കലാദേവി തൻ

    സൽക്കലാ ദേവതേ !! ആ.....
    സൽക്കലാദേവിതൻ
    ചിത്രഗോപുരങ്ങളേ
    സർഗ്ഗസംഗീതമുയർത്തൂ
    സർഗ്ഗസംഗീതമുയർത്തൂ

    വിശ്വസ്‌നേഹത്തിന്റെ
    പൊന്മണിവീണയിൽ
    വിസ്മയഗീതമുയർത്തൂ
    വിസ്മയഗീതമുയർത്തൂ
    ആ.......

    കാളിദാസന്റെ കനകചിലമ്പിട്ടു
    കാലങ്ങൾ പോയവഴിത്താരയിൽ
    പാദമുദ്രകൾ കാണുമ്പോൾ
    പാഞ്ചജന്യം കേൾക്കുമ്പോൾ
    (സൽക്കലാ...)

    മുകിലും മുനികന്യകയുമുണർന്നൊരു
    മുഗ്ദ്ധസ്‌നേഹത്തിൻ ഗീതം
    മാനവധർമ്മപ്പൊലിമയറിഞ്ഞ
    മാമുനി പാടിയ ഗീതം
    (സൽക്കലാ...)

    ഉജ്ജയിനിലെ ഗീതം - ഗീതം
    ഉജ്ജ്വലമാണീ ഗീതം - ഗീതം
    ഗംഗാതരംഗമാലകൾ ഊഴിയിൽ
    എന്നും പാടും ഗീതം - ഗീതം
    (സൽക്കലാ...)

  1. 1
  2. 2
  3. 3
  4. 4
  5. 5
  6. 6
  7. 7

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തലക്കെട്ട് വിനി വിശ്വലാൽ സമയം Mon, 04/01/2021 - 19:49 ചെയ്തതു്
തലക്കെട്ട് വിനി വിശ്വലാൽ സമയം Mon, 04/01/2021 - 19:47 ചെയ്തതു് Did the alignment
തലക്കെട്ട് വിനി വിശ്വലാൽ സമയം Mon, 04/01/2021 - 19:41 ചെയ്തതു്
തലക്കെട്ട് വിനി വിശ്വലാൽ സമയം Mon, 04/01/2021 - 19:39 ചെയ്തതു്
തലക്കെട്ട് വിനി വിശ്വലാൽ സമയം Mon, 04/01/2021 - 19:37 ചെയ്തതു് Added the detailed profile.
തലക്കെട്ട് ശശികുമാർ സമയം Mon, 04/01/2021 - 19:09 ചെയ്തതു്
തലക്കെട്ട് ശശികുമാർ സമയം Mon, 04/01/2021 - 19:08 ചെയ്തതു് Edited the alignment
തലക്കെട്ട് ശശികുമാർ സമയം Mon, 04/01/2021 - 19:02 ചെയ്തതു്
തലക്കെട്ട് ശശികുമാർ സമയം Mon, 04/01/2021 - 18:33 ചെയ്തതു്
തലക്കെട്ട് ശശികുമാർ സമയം Mon, 04/01/2021 - 18:31 ചെയ്തതു്
തലക്കെട്ട് ശശികുമാർ സമയം Mon, 04/01/2021 - 18:18 ചെയ്തതു്
തലക്കെട്ട് ശശികുമാർ സമയം Mon, 04/01/2021 - 18:17 ചെയ്തതു്
തലക്കെട്ട് ശശികുമാർ സമയം Mon, 04/01/2021 - 18:16 ചെയ്തതു് Detailed profile added.
തലക്കെട്ട് ടീനു ട്രീസ സമയം Mon, 04/01/2021 - 17:21 ചെയ്തതു്
തലക്കെട്ട് ടീനു ട്രീസ സമയം Mon, 04/01/2021 - 17:19 ചെയ്തതു്
തലക്കെട്ട് ടീനു ട്രീസ സമയം Mon, 04/01/2021 - 17:18 ചെയ്തതു്
തലക്കെട്ട് ടീനു ട്രീസ സമയം Mon, 04/01/2021 - 17:17 ചെയ്തതു് Profile created
തലക്കെട്ട് അഥീന സമയം Mon, 04/01/2021 - 15:16 ചെയ്തതു് Image added
തലക്കെട്ട് അഥീന സമയം Mon, 04/01/2021 - 15:10 ചെയ്തതു് Movie created
തലക്കെട്ട് താരുണ്യം സമയം Mon, 04/01/2021 - 05:06 ചെയ്തതു് ചമയം ചേർത്തു
തലക്കെട്ട് ഉത്സവമേളം സമയം Mon, 04/01/2021 - 04:05 ചെയ്തതു് കഥാസംഗ്രഹവും, അനുബന്ധവർത്തമാനവും ചേർത്തു.
തലക്കെട്ട് ജാതകം സമയം Mon, 04/01/2021 - 03:44 ചെയ്തതു് കഥാസന്ദർഭവവും, അനുബന്ധവർത്തമാനവും ചേർത്തു.
തലക്കെട്ട് രാധാ മാധവം സമയം Mon, 04/01/2021 - 03:29 ചെയ്തതു് കഥാസന്ദർഭം എഴുതി ചേർത്തു.
തലക്കെട്ട് താഴ്‌വാരം സമയം Mon, 04/01/2021 - 03:02 ചെയ്തതു് കഥാസന്ദർഭം മാറ്റി.
തലക്കെട്ട് താഴ്‌വാരം സമയം Mon, 04/01/2021 - 02:58 ചെയ്തതു് കഥാസംഗ്രഹവും, അനുബന്ധവർത്തമാനവും ചേർത്തു.
തലക്കെട്ട് അഴിയാത്ത ബന്ധങ്ങൾ സമയം Mon, 04/01/2021 - 02:46 ചെയ്തതു് അനുബന്ധവർത്തമാനം, കഥാസംഗ്രഹം എന്നിവ ചേർത്തു.
തലക്കെട്ട് രചന സമയം Mon, 04/01/2021 - 02:45 ചെയ്തതു് കഥാസംഗ്രഹം ചേർത്തു.
തലക്കെട്ട് ഗായത്രീദേവി എന്റെ അമ്മ സമയം Mon, 04/01/2021 - 02:42 ചെയ്തതു് കഥാസംഗ്രഹം ചേർത്തു.
തലക്കെട്ട് ഗായത്രീദേവി എന്റെ അമ്മ സമയം Mon, 04/01/2021 - 02:27 ചെയ്തതു്
തലക്കെട്ട് രചന സമയം Mon, 04/01/2021 - 02:15 ചെയ്തതു്
തലക്കെട്ട് അഴിയാത്ത ബന്ധങ്ങൾ സമയം Mon, 04/01/2021 - 02:07 ചെയ്തതു്
തലക്കെട്ട് അഴിയാത്ത ബന്ധങ്ങൾ സമയം Mon, 04/01/2021 - 02:00 ചെയ്തതു്
തലക്കെട്ട് താരുണ്യം സമയം Mon, 04/01/2021 - 01:31 ചെയ്തതു്
തലക്കെട്ട് ലളിത തമ്പി സമയം Mon, 04/01/2021 - 00:45 ചെയ്തതു് Added extra info in to the profile
തലക്കെട്ട് ജി ശ്രീറാം സമയം Mon, 04/01/2021 - 00:41 ചെയ്തതു് അദ്ദേഹത്തിന്റെ മകൾ കാഞ്ചന ശ്രീറാം ചിത്രക്കുഴൽ, കവിയുടെ ഒസ്യത്ത് എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട് Added this to the profile
തലക്കെട്ട് മനോഹരമിതാ ഹാ സമയം Sun, 03/01/2021 - 23:36 ചെയ്തതു് Edited the singer name from LALITHA thampi to n lalitha
തലക്കെട്ട് അനീഷ് നിർമ്മലൻ സമയം Mon, 28/12/2020 - 22:26 ചെയ്തതു്
തലക്കെട്ട് അയാൾ സമയം Mon, 28/12/2020 - 21:55 ചെയ്തതു് Revised അനുബന്ധ വർത്തമാനം
തലക്കെട്ട് യക്ഷി ഫെയ്‌ത്ഫുള്ളി യുവേഴ്സ് സമയം Mon, 28/12/2020 - 21:41 ചെയ്തതു് Revised അനുബന്ധ വർത്തമാനം & actors
തലക്കെട്ട് ഹിമാലയത്തിലെ കശ്മലൻ സമയം Mon, 28/12/2020 - 21:30 ചെയ്തതു് Updated the actors and genre
തലക്കെട്ട് ഈ സ്നേഹതീരത്ത് (സാമം) സമയം Mon, 28/12/2020 - 21:17 ചെയ്തതു് സംസ്ഥാന ചലച്ചിത്ര അവാർഡ് (23443)
തലക്കെട്ട് വിപ്ലവകാരികൾ സമയം Mon, 28/12/2020 - 21:12 ചെയ്തതു് അനുബന്ധ വർത്തമാനം, actors ചേർത്തു.
തലക്കെട്ട് ആന വളർത്തിയ വാനമ്പാടിയുടെ മകൻ സമയം Mon, 28/12/2020 - 20:45 ചെയ്തതു് അനുബന്ധ വർത്തമാനം ചേർത്തു.
തലക്കെട്ട് അഭയം സമയം Mon, 28/12/2020 - 20:38 ചെയ്തതു് അനുബന്ധ വർത്തമാനം ചേർത്തു.
തലക്കെട്ട് സ്റ്റാലിൻ ശിവദാസ് സമയം Mon, 28/12/2020 - 20:25 ചെയ്തതു് ജഗതി ശ്രീകുമാർ ഈ സിനിമയിലില്ല. Edited
തലക്കെട്ട് വരവായ് സമയം വ്യാഴം, 24/12/2020 - 16:05 ചെയ്തതു്
തലക്കെട്ട് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ സമയം Sat, 09/05/2020 - 03:27 ചെയ്തതു്
തലക്കെട്ട് ജനനായകൻ സമയം ബുധൻ, 29/04/2020 - 04:16 ചെയ്തതു്
തലക്കെട്ട് നിർമ്മല(1948) സമയം ബുധൻ, 16/10/2019 - 10:15 ചെയ്തതു് Added trivia in anubbandha varthamaanam
തലക്കെട്ട് എ ബി രാജ് സമയം ബുധൻ, 16/10/2019 - 10:05 ചെയ്തതു്

Pages