ടീനു ട്രീസ
1987 ഏപ്രിൽ 25ന് കോട്ടയത്ത് പി ഐസക്കിന്റെയും, ആൻസിസോജന്റെയും മകളായി ജനിച്ചു. പത്താംക്ലാസ്സ് വരെ കോട്ടയംഗിരിദീപം ബദനി സ്ക്കൂളിൽ പഠിച്ച ടീനു അത് കഴിഞ്ഞ് മൗണ്ട്കാർമൽ ഗേൾസ് സ്ക്കൂളിലാണ് പഠിച്ചത്. തിരുവനന്തപുരം മാർബസേലിയോസ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങ് ചെയ്ത ഇവർ കാക്കനാട് രാജഗിരി കോളേജ് ഓഫ്സോഷ്യൽ സയൻസിൽ നിന്ന് മാർക്കറ്റിങ്ങ് & സിസ്റ്റംസിൽ എം ബിഎ നേടി.
ചെറുപ്പത്തിലേ സ്ക്കൂൾ യുവജനോത്സവ വേദികളിലൂടെ ശ്രദ്ധേയയായ ടീനു, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്ആദ്യമായി ഒരു ഭക്തിഗാനആൽബത്തിൽ പാടുന്നത്. എട്ടിലും, ഒൻപതിലും, പത്തിലും പഠിക്കുമ്പോൾ സിബിഎസ്ഇ സംസ്ഥാനയുവജനോത്സവത്തിൽ വിജയിയായ ഇവർ, പതിനൊന്നിലും, പന്ത്രണ്ടിലുംപഠിക്കുമ്പോൾ കേരള സംസ്ഥാന യുവജനോത്സവത്തിൽ ലളിത സംഗീതത്തിലും ഒന്നാം സ്ഥാനം നേടി. ഗന്ധർവ്വസംഗീതം ജൂനിയർ, സ്വരമഞ്ജരി തുടങ്ങിയ റിയാലിറ്റി ഷോകളിലെ ടൈറ്റിൽ വിന്നറുമായിരുന്നു ടിനു. കോട്ടയം അമ്പിളിക്കുട്ടൻ, കോട്ടയം വീരമണി, രമേഷ് നാരായണൻ തുടങ്ങിയവരുടെ കീഴിൽ സംഗീതംഅഭ്യസിച്ചിട്ടുള്ള ഇവർ ഇപ്പോൾ കൊൽക്കത്തയിലുള്ള ദീപാൻവിത എന്ന ടീച്ചറുടെ കീഴിൽ സംഗീതംഅഭ്യസിക്കുന്നു.
പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഗന്ധർവ്വസംഗീതത്തിലൂടെ ശ്രദ്ധേയായ ഇവരെ ഫൈനലിൽജസ്ജായ എം ജയചന്ദ്രൻ ജോസ് തോമസിന് പരിചയപ്പെടുകയും അദ്ദേഹം സംവിധാനം ചെയ്ത് 2004ൽപുറത്തിറങ്ങിയ "യൂത്ത് ഫെസ്റ്റിവൽ" എന്ന സിനിമയിൽ "പൂ മൂടും" എന്ന സോളോയും, ജി വേണുഗോപാലിന്റെകൂടെ "റോജ റോജ" എന്ന ഡ്യൂയറ്റും കൊടുത്ത് സിനിമാഗാനശാഖയിലേയ്ക്ക് കൈ പിടിച്ചുയർത്തി. "കഥ പറയുംതെരുവോരം", "അച്ഛനുറങ്ങാത്ത വീട്" എന്ന സിനിമകളിലും പാടിയിട്ടുണ്ട്. ഗ്രാമി അവാർഡ് ജേതാവായ മനോജ് ജോർജ്ജിന്റെ സംഗീതത്തിൽ "ഉർവ്വി" എന്ന കന്നഡ ചിത്രത്തിലും ടീനു പാടിയിട്ടുണ്ട്.
ആർ എസ് വിമലിന്റെ ഇറങ്ങാനിരിക്കുന്ന സിനിമയിൽ നിരഞ്ജ് സുരേഷിന്റെ കൂടെയൊരു ഡ്യൂയറ്റ്, ചിലഭക്തിഗാന ആൽബങ്ങൾ തുടങ്ങിയവയാണ് വരാനിരിക്കുന്ന പ്രോജക്ടുകൾ. ഭർത്താവായ സുബിൻ, മക്കളായ എൽവിൻ, എലീസ എന്നിവർക്കൊപ്പം ടീനു ബാംഗ്ലൂരിലാണ് താമസം.