സോണിയ ജോസ്

Sonia Jose
സോണിയ ബൈജു
സോണിയ ബൈജു കൊട്ടാരക്കര

മലയാള സിനിമ, സീരിയൽ അഭിനേത്രിയാണ് സോണിയ. ഡിഗ്രിക്കു പഠിയ്ക്കുന്ന സമയത്ത് ഒരു ഹിന്ദി ഡോക്യുമെന്റ്രിയിൽ ദേവിയുടെ വേഷം ചെയ്തുകൊണ്ടാണ് സോണിയ അഭിനയരംഗത്തേയ്ക്കെത്തുന്നത്. പിന്നെ ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു.

സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത കടൽ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സോണിയ സിനിമാരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. തിരക്കഥാകൃത്തായ കലൂർ ഡെന്നിസ് വഴിയാണ് സോണിയ കടൽ സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് മാനത്തെ കൊട്ടാരംവാർദ്ധക്യപുരാണംരുദ്രാക്ഷംപ്രായിക്കര പാപ്പാൻ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. മാനത്തെകൊട്ടാരത്തിൽ വേഷമാണ് ഏറ്റവും ശ്രദ്ധനേടിയത്. സിനിമകൾ കൂടാതെ സീരിയലുകളിലും സോണിയ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് എന്ന സീരിയലിലെ വേഷം കുടുംബപ്രേക്ഷകരുടെ പ്രീതി നേടി. പരസ്പരം, പട്ടുസാരി, പൂക്കാലം വരവായി എന്നിവയുൾപ്പെടെ വിവിധ ചാനലുകളിലെ നിരവധി സീരിയലുകളിലും സോണിയ അഭിനയിച്ചു.

സിനിമാ സംവിധായകൻ ബൈജു കൊട്ടാരക്കരെയായിരുന്നു സോണിയ വിവാഹം ചെയ്തത്. അവർക്ക് രണ്ട് മക്കളൂണ്ട്.