ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
വിരമിച്ച അദ്ധ്യാപകദമ്പതികളായ രാവുണ്ണിമാഷിന്റെയും സരസ്വതി ടീച്ചറുടെയും ജീവിതത്തിലേക്ക് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി മായ എത്തുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ ഉള്ളടക്കം .
Actors & Characters
Actors | Character |
---|---|
ഉണ്ണിമായ | |
രാവുണ്ണി നായർ മാഷ് | |
സരസ്വതി ടീച്ചർ | |
രവി | |
ഭദ്രൻ നമ്പൂതിരി | |
പരമേശ്വരൻ നായർ | |
മേനോൻ | |
ഉണ്ണിക്കുട്ടൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം |
---|---|---|
നെടുമുടി വേണു | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ |
കഥ സംഗ്രഹം
രാവുണ്ണിമാഷിനും സരസ്വതി ടീച്ചർക്കും കുട്ടികളില്ല. അദ്ധ്യാപനജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ഇരുവരുടെയും ജീവിതം പ്രതീക്ഷകളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നു. എങ്കിലും പരസ്പരം താങ്ങായും തണലായും ജീവിക്കുന്ന ഇരുവർക്കുമിടയിൽ സുദൃഢമായ ഒരു സ്നേഹബന്ധമാണുള്ളത്. സരസ്വതിടീച്ചറെ എവിടെയെങ്കിലും കണ്ടാൽ മൂന്നാലടി അപ്പുറത്തുതന്നെ രാവുണ്ണിമാഷെയും കാണാമെന്ന ആൽത്തറയിലെ പരദൂഷണക്കൂട്ടത്തിന്റെ വർത്തനമാനം സത്യത്തിൽ ശരിയായിരുന്നു. മാഷും ടീച്ചറും എപ്പോഴും ഒരുമിച്ചായിരുന്നു.
അൽപ്പം കാർക്കശ്യക്കാരനായ മാഷിന്റെ പിണക്കങ്ങളും ദുർവാശികളുമായി, പുതുമയൊന്നുമില്ലാതെ സാധാരണ നിലയിൽ മുന്നോട്ടുപോകുന്ന അവരുടെ ജീവിതത്തിലേക്ക് ഒരു അതിഥിയെത്തുന്നു. സരസ്വതിടീച്ചർ പണ്ട് താമസിച്ചിരുന്ന ഇല്ലത്തിലെ ഭദ്രൻ നമ്പൂതിരിയും മകൾ മായയും ഒരു ദിവസം അവരെ കാണാനെത്തുന്നു. പണ്ട് ടീച്ചറെ വീട്ടിൽ താമസിപ്പിച്ചതിന്റെ കണക്കുകൾ പറയുന്ന അച്ഛൻ നമ്പൂതിരി, ടീച്ചർക്ക് നന്ദി കാണിക്കാനുള്ള സമയമാണെന്ന് പറഞ്ഞ്, കോളേജിൽ പോകാനുള്ള സൗകര്യാർത്ഥം മായയെ അവരുടെ വീട്ടിൽ നിർത്തി പോകുന്നു. വീട്ടുജോലികളിലും പാചകത്തിലും സമർത്ഥയായ മായ വളരെ പെട്ടെന്ന്തന്നെ ടീച്ചറുടെയും മാഷുടെയും സ്നേഹം പിടിച്ചുപറ്റുന്നു.
മായയെ ആദ്യദിവസം കോളേജിൽ കൊണ്ടുചെന്നാക്കാൻ പോകുന്ന മാഷ്, കോളേജിലെ അധ്യാപകനും തന്റെ പഴയ ശിഷ്യനുമായ ജോസഫിനെ കാണുന്നു. അയാൾ മാഷോട് മായ മകളാണോ എന്ന് ചോദിക്കുമ്പോൾ മാഷ് നിഷേധിക്കുന്നില്ല. വീട്ടിൽ വന്ന് ടീച്ചറോട് ആ വിവരം പറയുന്നു. തങ്ങൾക്ക് ലഭിക്കാതെ പോയ ഭാഗ്യം കുറച്ചു സമയത്തേക്കെങ്കിലും കടമായി കിട്ടിയ സന്തോഷത്തിൽ ഇരുവരും ദിവസങ്ങൾ മുന്നോട്ട് നീക്കുന്നു.
ഒരിക്കൽ മായയെ അന്വേഷിച്ച് അവളുടെ കൂട്ടുകാരൻ രവി വീട്ടിലെത്തുന്നു. രാവുണ്ണി മാഷ് അയാളെ ശകാരിച്ചു പറഞ്ഞയയ്ക്കുന്നു. മായയും രവിയും വളരെക്കാലമായി പ്രണയത്തിലാണെന്നും രവിയെയല്ലാതെ മായ മറ്റാരെയും വിവാഹം കഴിക്കില്ലെന്നും മാഷും ടീച്ചറും മനസിലാക്കുന്നു. പിറ്റേന്ന്തന്നെ രവിയോട് സംസാരിക്കുന്ന മാഷിന് രവിക്ക് മായയോടുള്ള സ്നേഹം ബോധ്യപ്പെടുന്നു. അവരുടെ കല്യാണക്കാര്യം സംസാരിക്കാൻ മാഷ് മായയെയും കൂട്ടി ഇല്ലത്തെത്തുന്നു. പക്ഷെ മായയുടെ അച്ഛൻ വളരെ മോശമായി പ്രതികരിക്കുകയും മായയെ വീട്ടിൽ തടഞ്ഞുവയ്ക്കുകയും ചെയ്യുന്നു. പിറ്റേന്ന് രവി ഇല്ലത്തു നിന്നും മായയെ വിളിച്ചിറക്കി കൊണ്ടുവരികയും അവരുടെ കല്യാണം നടത്തിക്കൊടുക്കണമെന്ന് മാഷിനോടും ടീച്ചറോടും അപേക്ഷിക്കുകയും ചെയ്യുന്നു. മാഷും ടീച്ചറും സന്തോഷത്തോടെ അവരുടെ വിവാഹം നടത്തിക്കൊടുക്കുന്നു.
വിവാഹശേഷം സന്തോഷപൂർണ്ണമായ കുറച്ചു ദിവസങ്ങൾക്ക് ശേഷം രവി തന്റെ പുതിയ ജോലിസ്ഥലമായ അമേരിക്കയിലേക്ക് പോകുന്നു. മായ ടീച്ചർക്കും മാഷിനുമൊപ്പം താമസിച്ചുകൊണ്ട് കോളേജ് പഠനം തുടരുന്നെങ്കിലും അത് അധികകാലം നീളുന്നില്ല. മായ ഗർഭിണിയാണെന്ന വിവരമറിഞ്ഞ് ടീച്ചറും മാഷും ഏറെ സന്തോഷിക്കുന്നു, അവളെ സ്വന്തം മകളെ പോലെ പരിപാലിക്കുന്നു. പ്രസവത്തിന് ശസ്ത്രക്രിയക്ക് വിധേയയാവുന്ന മായ അമിത രക്തസ്രാവം മൂലം മരണപ്പെടുന്നതോടെ കഥയുടെ ഗതി മാറുന്നു. മകൻ ഉണ്ണിക്കുട്ടനെ ടീച്ചറെയും മാഷെയും ഏൽപ്പിച്ച് രവി അമേരിക്കയിലേക്ക് തിരിച്ചുപോകുന്നു. സ്വന്തം പേരക്കുട്ടിയെ പോലെ അവർ അവനെ പരിപാലിച്ചു വളർത്തുന്നു. ഉണ്ണിക്കുട്ടനെ സ്കൂളിൽ ചേർക്കാനുള്ള കാര്യങ്ങൾ നടക്കുന്നതിനിടെ രവിയുടെ കത്ത് വരുന്നു. അവനെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ താൻ വരുന്നുവെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
Audio & Recording
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contribution |
---|
Movie poster : Sarvakalasala |