മധുമൊഴി ശുകബാലേ ചൊൽകെന്റെ

മധുമൊഴി ശുകബാലേ ചൊൽകെന്റെ
ഹൃദയേശൻ എങ്ങു പോയീ
സുമിത സുന്ദരലതാഗൃഹമിതിൽ അണഞ്ഞില്ലാ
സുഖദമാമണി വേണു നിനദവു-
മകലെയെങ്ങു വിലയമാവൂ സഖീ (മധുമൊഴി)

ചിരിതൂകി ശശിലേഖ എൻ നേർക്കിതാ(2)
പരിഹാസമുതിരുന്നൂ കുളുർതെന്നലും
വിധുരഗീതിയിതലിയുകയായി
യമുന തൻ കുളിരലകലിൽ സഖി
പറയൂ മാധവനെങ്ങു പോയീ- കുളുർ
മധുമൊഴി ശുകബാലേ ചൊൽകെന്റെ
ഹൃദയേശൻ എങ്ങു പോയീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhumozhi shukabaale

Additional Info

Year: 
1987