പൂ വേണം പൂപ്പട വേണം

പൂവേണം പൂപ്പടവേണം... പൂവിളിവേണം
പൂണാരം ചാർത്തിയകന്നിപൂമകൾ വേണം (2)
കുന്നത്തെകാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ..
ഓലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ…( പൂവേണം)

നാഴിപ്പൂവെള്ളും പുന്നെല്ലും ...ചോഴിക്കും മക്കൾക്കും തായോ (2)
നാവോറ് പാടണകന്നി മൺകുടവും വീണയുമായി (2)
നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ..
ഒരുനിലമുഴുതതിൽ മുതിര വിതച്ചേ…
അതിലൊരു പകുതിയും ഒരുകിളിതിന്നേ.. …( പൂവേണം)

വാളും ചിലമ്പും കലമ്പീ…വാതിൽ പടിക്കൽ വന്നാർത്തൂ..(2)
ഉണ്ണികളെ തേടിവരുന്നോ ഉള്ളുരുകും കാവിലെ അമ്മേ(2)
നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ…
ഒരുപിടിയവിലിൽ നിറപൊരിമലരിന്
വെയിലിൻ മുഴുവൻ നേർക്കനലായാൽ ...

ആയില്യകാവിൽ വേലേം പൂരവുമുണ്ടേ…
നീയെന്റെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ..
ഇല്ലെന്നോ മിന്നും പൊന്നും
കൈവള കാതില ചാർത്താ‍മെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊൻ കുടമല്ലേ..
എന്റെ പൊൻ കുടമല്ലേ… (പൂവേണം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.5
Average: 5.5 (2 votes)
Poo venam

Additional Info

അനുബന്ധവർത്തമാനം