ജയരാജ് കോഴിക്കോട്
Attachment | Size |
---|---|
Attachment ![]() | Size 245.26 KB |
Attachment ![]() | Size 133.58 KB |
Attachment ![]() | Size 102.62 KB |
ജയരാജ് കോഴിക്കോട് - 1948 ഓഗസ്റ്റ് 16 ന് കോഴിക്കോട് പുതിയറയിൽ കടുങ്ങോന്റെയും നാരായണിയുടേയും മകനായി ജനനം. കോഴിക്കോടൻ തിരുപാതിര കാലത്തെ കൊച്ചു നാടകങ്ങളിൽ തുടക്കം. പിന്നീട് അമച്വർ നാടക വേദികളിൽ സജീവമായി. യു.ഡി.എ, അണിയറ, യൂക്ക് തുടങ്ങിയ സമിതികളിൽ സഹകരിച്ചു. മൈമിംഗ് കലയിൽ പ്രഗത്ഭനായ അദ്ദേഹം, മൈ മൈം എന്ന ഏകാംഗ നാടകം കേരളത്തിലുടനീളം അവതരിപ്പിച്ചു. അക്കാദമി പുരസ്കാരം നേടിയ താഴ്വര, കനലാട്ടം എന്നീ നാടകങ്ങളിൽ അഭിനയിച്ചു. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നു. എന്നും നന്മകൾ, വാനരസേന, ദി കിംഗ്, അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷം ചെയ്തു. അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷനിലെ വേഷം ശ്രദ്ധയാകർഷിച്ചു. നിരവധി ടെലിഫിലുമുകളിലും സീരിയലുകളിലും സജീവമായിരുന്നു. അഭിനയത്തിന് പുറമേ നിരവധി സിനിമകൾക്കും സീരിയലുകളും സൗണ്ട് ഇഫക്ട്സ് നൽകിയിട്ടുണ്ട്. മികച്ചൊരു ജാസ് പ്ലെയർ കൂടിയായ ജയരാജ് ചില സംഗീത സംവിധാനവും ചെയ്തിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ കലാരംഗത്തെ സജീവമായ വ്യക്തികൂടിയാണ് അദ്ദേഹം.
ഭാര്യ : രജിത. മക്കൾ : ഭവ്യ, ദിവ്യ.