സുനിൽ നടുവത്ത്
രാഘവന്റെയും രാധാമണിയുടേയും മകനായി മലപ്പുറം ജില്ലയിലെ വണ്ടൂർ നടുവത്ത് ജനിച്ചു. നടുവത്ത് ചങ്ങാംകുളം സ്കൂൾ, VMC സ്കൂൾ വണ്ടൂർ എന്നിവിടങ്ങലിലായിരുന്നു സുനിലിന്റെ പ്രാഥമിക വിദ്യാഭ്യാസം.
കൈക്കുടന്ന നിലാവ് എന്ന സിനിമയിൽ ഊട്ടി ബാബു എന്ന കോസ്റ്റ്റ്യും ഡിസൈനറുടെ കൂടെയായിരുന്നു സുനിൽ നടുവത്ത് സിനിമയിൽ തുടക്കമിട്ടത്. അതിനുശേഷം മനോജ് ആലപ്പുഴയുടെ അസിസ്റ്റന്റായി ധാരാളം സിനിമകളിൽ പ്രവർത്തിച്ചു. മലയാള സിനിമയിലെ പ്രമുഖ വസ്ത്രാലങ്കാര വിദഗ്ദ്ധരായ ഇന്ദ്രൻസ്, അസീസ് പാലക്കാട്, സ്റ്റഫി സേവ്യർ, വേലായുധൻ കീഴില്ലം, സമീറ സനീഷ് etc എന്നിവരുടെയെല്ലാം കൂടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. അന്നൊരിക്കൽ എന്ന സിനിമയിലൂടെ സ്വതന്ത്ര കോസ്റ്റൂമറായി. കാൽച്ചിലമ്പ് എന്ന ചിത്രത്തിലെ സുനിൽ നടുവത്തിന്റെ വസ്ത്രാലങ്കാരം സ്റ്റേറ്റ് അവാർഡിന്റെ അവസാന റൗണ്ട് വരെ എത്തിയിരുന്നു. ലോകപ്രശസ്ത മജീഷ്യൻ ആർ കെ മലയത്തിന്റെ Programme costume designer ആയി സുനിൽ പ്രവർത്തിച്ചിട്ടുണ്ട്.
സുനിൽ നടുവത്തിന്റെ ഭാര്യ: രമാദേവി. മക്കൾ: സുദേവ് സുനിൽ, ആദിലക്ഷ്മി സുനിൽ