വെമ്പായം തമ്പി
Vembayam Thampi
തിരുവനന്തപുരത്തെ നെടുമങ്ങാടിലുള്ള വെമ്പായത്താണ് വി ദിവാകരൻനായർ എന്ന വെമ്പായം തമ്പി ജനിച്ചത്.
അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഇദ്ദേഹം തന്റെ മരണം വരെയുള്ള അടൂരിന്റെ എല്ലാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മഴവിൽക്കാവടിയിലെ പെണ്ണുകാണൽസംഘത്തിലെ അമ്മാവനും, ഡോക്ടർ പശുപതിയിലെ ബീഡിതെറുപ്പുകാരനും അനന്തരത്തിലെ ജോലിക്കാരൻ രാമൻനായരുമൊക്കെ ഇദ്ദേഹത്തിന്റെ ജനപ്രിയവേഷങ്ങളാണ്.
1966 ൽ ഇറങ്ങിയ സ്ഥാനാർഥി സാറമ്മയിലൂടെ അഭിനയ ലോകത്തെത്തിയ ഇദ്ദേഹം 1990 ൽ ഇറങ്ങിയ അപരാഹനം അടക്കം 30 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1991 ൽ ഇദ്ദേഹം അന്തരിച്ചു.


