പി ഗംഗാധരൻ നായർ
P Gangadharan Nair
പിന്നണി ഗായകനും,ഡബ്ബിംഗ് ആര്ടിസ്ററുമായിരുന്ന ഗംഗാധരന് നായർ. ജയില്‍പുള്ളി,പാടാത്തപൈങ്കിളി,ന്യൂസ്പേപ്പര്‍ ബോയ്,എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. മെരിലാന്റില് വരുന്ന അന്യഭാഷാ നടന്മാര്ക്ക് ഗംഗാധരന് നായരായിരുന്നു ശബ്ദം കൊടുക്കാറ്.ആകാശവാണിയിൽ ദീർഘകാലം ബാലലോകം പരിപാടിയിൽ തന്റെ ശബ്ദം കൊണ്ട് നിറഞ്ഞു നിന്നിരുന്നു പി.ഗംഗാധരൻ നായർ. ടി.പി.രാധാമണി ഗംഗാധരന് നായരുടെ ഭാര്യയാണ്. ഇദ്ദേഹത്തിൻറെ മകൻ കണ്ണൻ ദൂരദർശനിൽ ഉദ്യോഗസ്ഥനാണ്. ന്യൂസ് റീഡർ ഹേമലതാ കണ്ണൻ മരുമകളാണ്.