നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തീന്നെന്നെ കരകേറ്റീടണം
തിരുവൈക്കം വാഴും ശിവശംഭോ
മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍
മതിമറന്നുപൊം മനമെല്ലാം
മനതാരില്‍ വന്നു വിളയാടീടണം
തിരുവൈക്കം വാഴും ശിവശംഭോ
ശിവശിവയൊന്നും പറയാവതല്ലേ
മഹമായ തന്റെ പ്രകൃതികള്‍
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ
വലിയോരു കാട്ടിലകപ്പെട്ടു ഞാനും
വഴിയും കാണാതെയുഴലുമ്പോള്‍
വഴിയില്‍ നേര്‍വഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ
എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍
ഇടക്കിടെയാറുപടിയുണ്ട്
പടിയാറും കടന്നവിടെച്ചെല്ലുമ്പോള്‍
ശിവനെക്കാണാകും ശിവശംഭോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Naranaayingane janichu
Additional Info
Year:
1955
ഗാനശാഖ: