കട്ടിയിരുമ്പെടുത്തു കാച്ചി

 

കട്ടിയിരുമ്പെടുത്തു കാച്ചി വളച്ചടിച്ചു
കിട്ടിയ മുതലെന്തു ചൊല്ല് ചൊല്ല്
കട്ടയുടച്ചിടും മൺവെട്ടിയും കലപ്പയും
ഇഷ്ടമായ് പണി തീർത്തു നമ്മളല്ല്
നട്ടെല്ല് വളയാതെ നമ്മെപ്പോൽ തളരാതെ
പട്ടറയതിൽ നിന്നു പട്ടയും ചുറ്റി വന്നൂ
പട്ടണം പോവണ വണ്ടി കണ്ടോ കണ്ടോ

തൂവെള്ളപ്പൂവണിയും സുന്ദരവണ്ടി - ഇതു
തുള്ളിത്തുള്ളിയോടി വരും നാടുകൾ താണ്ടി
കൊല്ലത്തു നട്ട കൊടി
കൊച്ചിയിൽ വളർന്നു - അതു
കൊയിലാണ്ടിലങ്ങാടീൽ കൊണ്ടുപോണം
ഇന്നു കൊണ്ടുപോണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kattiyirumbeduthu kaachi

Additional Info

Year: 
1958

അനുബന്ധവർത്തമാനം