കൂട്ടിലൊരു തത്തമ്മ കാത്തിരിക്കുന്നേ
കൂട്ടിലൊരു തത്തമ്മ കാത്തിരിക്കുന്നേ - തന്റെ
കൂട്ടുകാരൻ വരും വഴി പാർത്തിരിക്കുന്നേ (2)
കൂട്ടരെല്ലാം പിരിഞ്ഞൂ പാട്ടുപാടാൻ മറന്നൂ (2)
വാട്ടമൊന്നു കലർന്നിതാ വന്നിരിക്കുന്നേ
ചേട്ടനിപ്പോൾ വരും നിന്റെ ഇഷ്ടമെല്ലാം തരും
ആ നോട്ടമൊന്നു കാണും നേരം ആളു മാറും
നാത്തൂൻ ആകെ മാറും
പട്ടും പൊന്നും വാങ്ങിത്തരും പാവക്കുട്ടി വാങ്ങിത്തരും (2)
കെട്ടിലമ്മ നിൻ മുടിയിൽ കെട്ടിത്തരും പൂമാല
കുഞ്ഞുപാവയെന്നു കേട്ടാൽ നടുക്കമെന്തിന്
ഒരു കുരുന്നുകാൽ കാണാനീ തിടുക്കമെന്തിന് (2)
ഒന്നുമറിവില്ലയെങ്കിലെന്തിനു നാണം
ഒന്നു ചിരിക്കാൻ നാത്തൂനെന്തു വേണം
നാത്തൂനെന്തു വേണം (കൂട്ടിലൊരു. . . )
പുത്തൻ മണവാട്ടിയുടെ പുന്നാരപ്പുഞ്ചിരിയിൽ
ചിത്തം മയങ്ങിയെന്റെ ചേട്ടൻ വന്നാൽ
പാട്ടും കൂത്തും തന്നെ പിന്നെ വീട്ടു ജോലി നോക്കാൻ
ഈ പാവമെന്നെയിട്ടേച്ചു പോകരുതേ നീ
പാട്ടിനു പോകരുതേ നീ (കൂട്ടിലൊരു. . . )