പൂങ്കുയില്‍ പാടിടുമ്പോള്‍

പൂങ്കുയില്‍ പാടിടുമ്പോള്‍ പൂന്തെന്നല്‍ 
പുല്‍കിടുമ്പോള്‍..  പൂന്തെന്നല്‍
പുല്‍കിടുമ്പോള്‍ പൂവല്ലികള്‍ പുളകം
പൂണ്ടിടുന്നതെന്തിനായ് (പൂങ്കുയില്‍. . . )

വണ്ടിണകള്‍ പാടി അതു വട്ടമിട്ടു കൂടി- മലര്‍
ച്ചെണ്ടുകളില്‍ തേന്‍ കുടിപ്പതെന്തിനായ്
വണ്ടിണകള്‍ പാടി അതു വട്ടമിട്ടു കൂടി- മലര്‍
ച്ചെണ്ടുകളില്‍ തേന്‍ കുടിപ്പതെന്തിനായ്

ഏതോ മനോഹരമാം പൊന്നിന്‍ കിനാവുകളില്‍
ഏതോ മനോഹരമാം പൊന്നിന്‍ കിനാവുകളില്‍
എന്നോമല്‍മാനസം ആശകൊള്‍വതെന്തിനായ്
ആനന്ദസുന്ദരനാ മാരന്‍ കടന്നു വന്നു
അറിയാതെയെന്നുള്ളില്‍ വാണിടുന്നതെന്തിനായ്
ആനന്ദസുന്ദരനാ മാരന്‍ കടന്നു വന്നു
അറിയാതെയെന്നുള്ളില്‍ വാണിടുന്നതെന്തിനായ്

പ്രേമമയാരാമമതില്‍ ഞാനുമൊരു പൂവിതളായ്
ഞാനുമൊരു പൂങ്കരളായ് യുവറാണിയായ്
പ്രേമമയാരാമമതില്‍ ഞാനുമൊരു പൂവിതളായ്
ഞാനുമൊരു പൂങ്കരളായ് യുവറാണിയായ്
പട്ടു പൊതിഞ്ഞിടുമെൻ മോഹനജീവിതം 
പട്ടു പൊതിഞ്ഞിടുമെൻ മോഹനജീവിതം 
പൊട്ടിച്ചിരിച്ചീടും ഞാനീവിധം

പൂങ്കുയില്‍ പാടിടുമ്പോള്‍ പൂന്തെന്നല്‍ 
പുല്‍കിടുമ്പോള്‍..  പൂന്തെന്നല്‍
പുല്‍കിടുമ്പോള്‍ പൂവല്ലികള്‍ പുളകം
പൂണ്ടിടുന്നതെന്തിനായ് 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonkuyil paadidumbol

Additional Info

Year: 
1958

അനുബന്ധവർത്തമാനം