മനം നൊന്ത് ഞാൻ പെറ്റ മംഗല്യമേ

 

മനം നൊന്തു ഞാൻ പെറ്റ മംഗല്യമേ
എൻ മണിമുറ്റത്തഴകിട്ട മാണിക്യമേ (2)
അണയാത്ത മഴവില്ലേ ആനന്ദച്ചെറുമുല്ലേ
അഴകിന്റെയഴകല്ലേ നീയുറങ്ങ്

നിനയ്ക്കാതെ ഇരിക്കുമ്പോൾ നിറയും കാട്ടിൽ
നമ്മെ തനിച്ചാക്കി നിന്നച്ഛൻ പിരിഞ്ഞു പോയി
നിനക്കായി ഞാനും എനിക്കായി നീയും
ഈ നിലയ്ക്കാത്ത കടൽ താണ്ടാൻ നീയുറങ്ങ്

കുരുന്നുകാലടി വെച്ചു വിരുന്നു വന്നൂ കൊഞ്ചി-
ക്കുഴഞ്ഞെന്റെ ജീവനിൽ കുളിർ ചൊരിഞ്ഞൂ (2)
ഒരു പുത്തൻ ലോകത്തിൽ ഉയരുന്ന വേഗത്തിൽ
ഒരിക്കലും ശോകത്തിൽ പതിച്ചിടാതെ
ഓമനപ്പൈതലേ നീയുറങ്ങ്

മനം നൊന്ത് ഞാൻ പെറ്റ മംഗല്യമേ
എന്റെ മണിമുറ്റത്തഴകിട്ട മാണിക്യമേ
അണയാത്ത മഴവില്ലേ ആനന്ദച്ചെറുമുല്ലേ
അഴകിന്റെയഴകല്ലേ നീയുറങ്ങ്
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manamnonthu Njaan Petta