ജിതിൻ ശ്യാം
Jithin Syam
മുഹമ്മദ് റാഫിയെക്കൊണ്ട് മലയാള സിനിമയിൽ പാടിക്കാൻ അവസരം കിട്ടിയ ഏക സംഗീത സംവിധായകൻ എന്ന ക്രെഡിറ്റിന് അർഹൻ. മലയാളത്തിൽ കുറെയധികം ഗാനങ്ങൾ ചെയ്തിട്ടില്ല എങ്കിൽക്കൂടിയും ചെയ്തവയെല്ലാം അതിമനോഹര ഗാനങ്ങൾ ആയിരുന്നു.
ഹിന്ദി സിനിമയും നാടകങ്ങളും ആയിരുന്നു പ്രധാന തട്ടകം.
നൗഷാദിന്റെ അസോസിയേറ്റ് ആയിരുന്നു.
ഹേന്ദ്രകപൂർ, കുമാർ സാനു, ഉദിത് നാരായണൻ, അൽക്കാ യാഗ്നിക്, കവിതാ കൃഷ്ണമൂർത്തി, അനുരാധാ പൊതുവാൾ തുടങ്ങി
ഹിന്ദിയിലെ ഒന്നാംനിര ഗായകരെല്ലാം ജിതിൻ ശ്യാമിന്റെ ഈണങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദിക്കു പുറമേ, കന്നഡയിലും ഭോജ്പുരിയിലും ഉറുദുവിലും ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളത്തില്‍ 1995ല്‍ സുന്ദരി നീയും സുന്ദരന്‍ ഞാനും എന്ന സിനിമയ്ക്കാണ് അവസാനമായി സംഗീതം നല്‍കിയത്.
(വിവരങ്ങൾക്ക് കടപ്പാട് മനോരമ ഓൺലൈൻ - ഷാജൻ സി മാത്യു )