എൻ മൂകവിഷാദം ആരറിയാൻ

എൻ മൂകവിഷാദം ആരറിയാൻ എൻ
ആത്മവിലാപം ആരു കേൾക്കാൻ
എൻ മൂകവിഷാദം ആരറിയാൻ എൻ
ആത്മവിലാപം ആരു കേൾക്കാൻ

ജീവരാഗത്തിൻ തേൻകനികൾ
ജീവരാഗത്തിൻ തേൻകനികൾ
കാലമാം കാകൻ കവർന്നു
നേരമേറെയായ് നിദ്രാഹീനയായ്
ഞാൻ കാത്തിരിപ്പൂ - വരില്ലേ നീ....
എൻ മൂകവിഷാദം ആരറിയാൻ

ശ്യാമദു:ഖത്തിൻ മരുത്തുരുത്തിൽ
ശ്യാമദു:ഖത്തിൻ മരുത്തുരുത്തിൽ
നിയതി നീയെന്നെ അറിഞ്ഞു
ദൂരമേറെയായ് കാലിടറുകയായ്
ഞാൻ തേടിടുന്നൂ - വരില്ലേ നീ..

എൻ മൂകവിഷാദം ആരറിയാൻ എൻ
ആത്മവിലാപം ആരു കേൾക്കാൻ
എൻ മൂകവിഷാദം ആരറിയാൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En mooka vishaadam

Additional Info

അനുബന്ധവർത്തമാനം