നല്ലില പൊന്നില തേനില
നല്ലില പൊന്നില തേനില പൂത്തു
നല്ലിളം കാറ്ററിഞ്ഞു
ആറ്റോരം ഈറ്റോരം മേൽച്ചുരം കേറി
വന്നൊരു കാറ്ററിഞ്ഞു
തെയ്യാരെ തെയ്യാരെ തെയ്യാരെ
ഓ ഓ ഓഹോ
ആ ചുരം ഈ ചുരം മേൽച്ചുരം കേറി
വന്നോരു യൗവനം തുള്ളിക്കളിക്കുമീ നാടിൽ
ഓ മഞ്ഞണിമാമല കാവല് നിന്നൂ
മുത്തണിമാനം നിലാവ് ചൊരിഞ്ഞ്
കാമുകചിത്തങ്ങൾക്കുത്സവമായ്
തേനൊഴുകും തേയില വയനാടൻ തേയില
മൂന്നിയില നുള്ളാൻ വാ വാ വാ
ഹോയ് തേനൊഴുകും തേയില വയനാടൻ തേയില
മൂന്നിയില നുള്ളാൻ വാ വാ വാ
വായോരേ വായോരേ വായോരേവായോ വായോരേ
വായോരേ വായോരേ വായോരേവായോ വായോരേ
ഈ പ്രപഞ്ചത്തിൻ സർഗ്ഗലാവണ്യം
എന്നും പൊലിയാതെ പൂത്തു നിന്നെങ്കിൽ (2)
വിടരും പൂവുകൾ തേൻ കനിയും
ഒഴുകും നദികൾ പാട്ടു പാടും
പച്ചമുലക്കച്ച കെട്ടിയ മാമല കാനനഭംഗികളെല്ലാം
ഇവിടെ സ്വർഗ്ഗമാക്കും
ഓ ഓ ഉം ഉം ഉം
തെയ്യാരെ തെയ്യാരെ തെയ്യാരെ
ആ ..ആ
ഈ മധുരമാം പ്രേമഹർഷങ്ങൾ
എന്നും സൗരഭ്യം വീശി നിന്നെങ്കിൽ (2)
കുളിരും കരളുകൾ പൂവണിയും
കരളിൽ രാഗ തേനൊഴുകും
ആളിപ്പടരുന്ന യൗവനലഹരിയിൽ
വിശ്വമാകെ സ്വർഗ്ഗമാകും
ആഹഹഹാ ലല്ലല്ലാ ലാ
(നല്ലില പൊന്നില തേനില പൂത്തു)