വരൂ ശ്യാമ് ഹരേ
Music:
Lyricist:
Singer:
Film/album:
വരൂ ശ്യാമ് ഹരേ
വരൂ ശ്യാമ് ഹരേ
എൻ ഗാനം കേൾക്കുവാൻ
ശ്രീലഗോപികാഹൃദയവീണയിൽ
സ്വരപരാഗമായ്
ശുഭരാഗമായ് മെല്ലെ
ഇളവേൽക്കുമോ
വരൂ ശ്യാമ് ഹരേ
ശ്രാവണപൗർണ്ണമി മധുമാരി
പെയ്യുന്നുവോ
മായികമേഘങ്ങൾ മയിൽപ്പീലി
അണിയുന്നുവോ
എന്നുള്ളിൽ ഇതൾചൂടും
എന്നുള്ളിൽ ഇതൾചൂടും
ശൃംഗാരഭാവങ്ങൾ മിഴികൊണ്ടു-
ഴിഞ്ഞീടുമോ
സാമോദം സല്ലീലം
എൻ കാതിലനുരാഗ കഥ ചൊല്ലുമോ
വരൂ ശ്യാമ് ഹരേ
ശ്യാമളചന്ദന കളഭങ്ങളണിയേണ്ടയോ
മാരുതലാളിത നളിനങ്ങളണിയേണ്ടയോ
എൻ കണ്ണിൽ കനവേകും
എൻ കണ്ണിൽ കനവേകും
ഏകാന്തമൗനങ്ങൾ മലരായ്
വിരിഞ്ഞീടുമോ
ആലോലം അഭിരാമം
അറിയാതെ ഇനിയെന്നിൽ
അലിയില്ലയോ
വരൂ ശ്യാമ് ഹരേ
വരൂ ശ്യാമ് ഹരേ
എൻ ഗാനം കേൾക്കുവാൻ
ശ്രീലഗോപികാഹൃദയവീണയിൽ
സ്വരപരാഗമായ്
ശുഭരാഗമായ് മെല്ലെ
ഇളവേൽക്കുമോ
വരൂ ശ്യാമ് ഹരേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Varoo Shyam hare
Additional Info
Year:
1995
ഗാനശാഖ: