ആരോമൽ പൂവേ നീ - D
ആരോമല്‍ പൂവേ നീ-
യെന്നാരാമത്തില്‍ പോരാമോ
ആരാരും കാണാതെ നീ
സ്വപ്നത്തേരില്‍ പോരാമോ
നീ സുന്ദരീ...
ആരോമല്‍ പൂവേ നീ-
യെന്നാരാമത്തില്‍ പോരാമോ
ആരാരും കാണാതെ നീ
സ്വപ്നത്തേരില്‍ പോരാമോ
നീ സുന്ദരീ...
അനുരാഗപൂജയ്ക്കായ് ഞാന്‍
വന്നിതാ...
കുളിരാര്‍ന്ന സ്വപ്നംപോലെ
കരളേ നീ വന്നു
ഒരു മാത്ര നിന്നെ കണ്ടു
പ്രണയാര്‍ദ്രയായ്
താലങ്ങളോടെ എതിരേല്‍ക്കാം
നിന്നെ ഞാന്‍
അനുരാഗപൂജയ്ക്കായ് ഞാന്‍
വന്നിതാ...
നീ സുന്ദരൻ...
അനുരാഗപൂജയ്ക്കായ് ഞാന്‍
വന്നിതാ...
ജന്മാന്തരങ്ങള്‍ നീന്തി
എൻ ചാരേ വന്നു
ഒരു മിന്നല്‍പോലെ എന്നില്‍
സ്മൃതികള്‍ വിടര്‍ന്നു
മനസ്സിന്റെയുള്ളില്‍ പൂക്കണിയായ്
ഞാനൊരുങ്ങി
അനുരാഗപൂജയ്ക്കായ് ഞാന്‍
വന്നിതാ...
നീ സുന്ദരീ...
അനുരാഗപൂജയ്ക്കായ് ഞാന്‍
വന്നിതാ...
ആരോമല്‍ പൂവേ നീ-
യെന്നാരാമത്തില്‍ പോരാമോ
ആരാരും കാണാതെ നീ
സ്വപ്നത്തേരില്‍ പോരാമോ
നീ സുന്ദരീ...
അനുരാഗപൂജയ്ക്കായ് ഞാന്‍
വന്നിതാ...