സംഗതി കൊഴഞ്ഞല്ലോ

സംഗതി കൊഴഞ്ഞല്ലോ
തലയൊക്കെ കറങ്ങണ് പടച്ചോനെ
മേലാല്‍ ഞാനില്ലീ പുളിവെള്ളം കുടിക്കാന്‍ ചങ്ങാതീ
ഏഴാം കടലിന്നക്കരെ പോയത് തീവെള്ളം വാങ്ങാനോ
ഫോറീനെന്നാരാനും ചൊന്നാലും (2)

പടിക്കല് കണ്ണും നട്ട് കുടുംബത്ത് സാബീറാ
ഇരിക്കുന്നതോര്‍ക്കുമ്പം കുടിക്കുന്നതെങ്ങനാണേ
അവനെ ഒന്നൊഴിവാക്ക് ഒരുനോക്ക് കണ്ടോട്ടെ
പെരുത്ത്‌ കാണാന്‍ കാശില്ലേ
ഏഴാം കടലിന്നക്കരെ പോയത് തീവെള്ളം വാങ്ങാനോ
ഫോറീനെന്നാരാനും ചൊന്നാലും
സംഗതി കൊഴഞ്ഞല്ലോ
തലയൊക്കെ കറങ്ങണ് പടച്ചോനെ

ഒരുത്തനീ കേരളത്തില്‍ തൊഴിലൊന്നുമില്ലാതെ
തെരുതെരെ എന്നുമെന്നും വെറു വേറെ നടക്കുന്നു
അവനൊരു വിസ വേണം അതിനൊരു ദയ വേണം
വിലയ്ക്ക് വാങ്ങാന്‍ കാശില്ലേ
ഏഴാം കടലിന്നക്കരെ പോയത്
തീവെള്ളം വാങ്ങാനോ
ഫോറീ നെന്നാരാനും ചൊന്നാലും
സംഗതി കൊഴഞ്ഞല്ലോ
തലയൊക്കെ കറങ്ങണ് പടച്ചോനെ
മേലാല്‍ ഞാനില്ലീ പുളിവെള്ളം കുടിക്കാന്‍ ചങ്ങാതീ
ഏഴാം കടലിന്നക്കരെ പോയത് തീവെള്ളം വാങ്ങാനോ
ഫോറീനെന്നാരാനും ചൊന്നാലും
സംഗതി കൊഴഞ്ഞല്ലോ
തലയൊക്കെ കറങ്ങണ് പടച്ചോനെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sangathi kozhanjallo

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം