താലി പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2)
കൊട്ടാരക്കെട്ടിന്നുള്ളിൽ സുൽത്താനൊ രാജാവോ
ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിൻ ചെറു കഥകൾ
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം
ചില്ലിട്ട മോഹങ്ങൾ തുന്നുന്ന മഞ്ചത്തിൽ
താരുണ്യ പ്രായത്തിൻ ലീലാ വിനോദങ്ങൾ
വർണ്ണങ്ങളേഴും ചാലിച്ചു ഞാൻ
വർണ്ണ കിനാവിൻ തൂവലിൽ ചാർത്തും
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം
ആരും കൊതിക്കുന്നൊരീ സങ്കല്പ തീരത്തിൽ
ഇന്നെൻ വികാരങ്ങൾക്കുല്ലാസ പൂക്കാലം
എന്നും വസന്തം എങ്ങും പ്രസാദം
എന്നിൽ ഞാൻ മീട്ടും നീയെന്ന ഗാനം
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2)
കൊട്ടാരക്കെട്ടിന്നുള്ളിൽ സുൽത്താനൊ രാജാവോ
ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിൻ ചെറു കഥകൾ
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം
ലാ ലലലല ലലല ലലലലാ ലലലലാ..ഉഹുംഹും ഉഹുഹു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thali Peeli
Additional Info
ഗാനശാഖ: