സജ്ന നജാം

Sajna Najam
Date of Birth: 
തിങ്കൾ, 22 February, 1971
സജ്ന

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിനിയാണ് സജ്ന നജാം. കുട്ടിക്കാലം മുതൽതന്നെ നൃത്തത്തോടും അഭിനയത്തോടും താത്പര്യമുണ്ടായിരുന്ന സജ്ന അമ്മാമന്റെ സിനിമാ തിയ്യേറ്ററിൽ നിന്നും സിനിമകൾ കണ്ടാണ് വളർന്നത്. ചെറിയ പ്രായത്തിൽ വിവാഹിതയായി ഭർത്താവിനോടൊപ്പം ഗൾഫിലേക്ക് താമസം മാറ്റിയ അവർ അവിടെ വെച്ച് ബോളീവുഡ് സിനിമാകൾ കണ്ട് സ്വയം നൃത്തം അഭ്യസിക്കുകയായിരുന്നു. തന്റെ മകളെ നൃത്തം പഠിപ്പിച്ചുകൊണ്ടായിരുന്നു നൃത്താധ്യാപികയായി സജ്നയുടെ തുടക്കം. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ശേഷം 2001 -ൽ 'സറീന സ്കൂൾ ഓഫ് ഡാൻസ്' ആരംഭിച്ചു. മകളുടെ നൃത്തം കണ്ട് ഇഷ്ടപ്പെട്ടവർ നൽകിയ പ്രോത്സാഹനമാണ് ഒരു നൃത്ത വിദ്യാലയം തുടങ്ങാൻ അവർക്ക് പ്രചോദനമായത്.

റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് സജ്ന സിനിമയിലെത്തുന്നത്. 2005 -ൽ റിലീസ് ചെയ്ത കല്യാണക്കുറിമാനം എന്ന സിനിമയ്ക്ക് ഡാൻസ് കൊറിയോഗ്രഫി ചെയ്തുകൊണ്ടായിരുന്നു സിനിമാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. അതിനുശേഷം വിക്രമാദിത്യൻസോളോപതിനെട്ടാം പടിപൊറാട്ട് നാടകം എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് നൃത്ത സംവിധാനം നിർവ്വഹിച്ചു. വിക്രമാദിത്യനിലെ നൃത്തസംവിധാനത്തിന് സജ്ന നജാമിന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. മലയാള സിനിമകൾ കൂടാതെ ചില തമിഴ് സിനിമകൾക്കും അവർ നൃത്ത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.  കൊറിയോഗ്രഫിക്ക് പുറമെ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തും സാന്നിധ്യമറിയിച്ച സജ്‌ന സ്വന്തം പ്രയത്നത്തിലൂടെ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ്.

സജ്ന നജാം - Facebook