മല്ലിക സുകുമാരൻ

Mallika Sukumaran

കൈനിക്കര മാധവന്‍ പിള്ളയുടേയും ശോഭയുടേയും മകളായി തിരുവനന്തപുരം കൈനിക്കരയിൽ ജനിച്ചു. മോഹമല്ലിക എന്നായിരുന്നു യഥാർത്ഥ നാമം. തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഫോർ വുമണിൽ നിന്നും ബിരുദം നേടിയതിനുശേഷമാണ് മല്ലിക സിനിമയിലെത്തുന്നത്. 1974 -ൽ ദുർഗ്ഗ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് സജീവമായി.

കെ ജി ജോർജ്ജിന്റെ സ്വപ്നാടനം എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മല്ലിക കരസ്ഥമാക്കി. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച മല്ലിക പ്രശസ്ത നടൻ സുകുമാരനെ വിവാഹം കഴിച്ചതിനുശേഷം താത്ക്കലികമായി അഭിനയജീവിതത്തോട് വിടപറഞ്ഞു. പിന്നീട് കുറേ വർഷങ്ങളുടെ ഇടവേളക്ക് ശേഷം ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്നു, തുടർന്ന് സീരിയലുകളിലും സിനിമകളിലുമായി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അഭിനയത്തിന് പുറമേ ഡബ്ബിംഗ് രംഗത്തും മല്ലിക സുകുമാരൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സരിത എന്ന സിനിമയിൽ ജയചന്ദ്രനോടൊപ്പം ഒരു ഗാനവും മല്ലിക ആലപിച്ചിട്ടുണ്ട്.

 

മല്ലിക - സുകുമാരൻ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്, പ്രശസ്ത സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ്.