കാവേരി
തെന്നിന്ത്യൻ ചലച്ചിത്ര താരം. കോട്ടയം ജില്ലയിലെ തിരുവല്ല കാവുഭാഗത്ത് ജനിച്ചു. അച്ഛൻ മുരളീധരൻ. 1986-ൽ അമ്മാനം കിളി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കാവേരി സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കുറച്ചു സിനിമകളിൽ കാവേരി ബാലതാരമായി അഭിനയിച്ചു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കാവേരി ബാലതാരമായി അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ട സിനിമയാണ്. 1996-ൽ മമ്മൂട്ടിനായകനായ ഉദ്യാനപാലകൻ എന്ന സിനിമയിൽ നായികയായതോടെയാണ് കാവേരി പ്രശസ്തിയിലേയ്ക്കുയരുന്നത്. തുടർന്ന് ഇരുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ കാവേരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി. മലയാളം,തമിഴ്,കന്നഡ,തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ കാവേരി നായികയായും സപ്പോർട്ടിംഗ് റോളുകളിലും അഭിനയിച്ചിട്ടുണ്ട്.
തെലുങ്കു സിനിമാ സംവിധായകൻ സൂര്യകിരണിനെയാണ് കാവേരി വിവാഹം ചെയ്തിരിയ്ക്കുന്നത്. 2005-ലായിരുന്നു അവരുടെ വിവാഹം.