വേമ്പനാട്

Released
Vempanad
കഥാസന്ദർഭം: 

വേമ്പനാട് എന്ന ചിത്രത്തിന് ധാരാളം മനഃശാസ്ത്രപരമായ തലങ്ങളുണ്ട്. ഫാന്റസിയുടെയും യാഥാർത്ഥ്യത്തിന്റെയും ഇടകലർത്തിയുള്ള അവതരണ രീതിയാണ് ചിത്രത്തിന്.  ഇന്റീരിയർ മോണോലോഗ്' എന്ന വിഭാഗത്തിലാണ് സിനിമയുടെ കഥ പറച്ചിൽ രീതി. വേമ്പനാട് കായലിൻ്റെ ഒഴുക്ക് കണക്കെയുള്ള താളമാണ് സിനിമയ്ക്ക്. തകർന്ന ഒരു സ്വപ്നത്തിന്റെ തിരുശേഷിപ്പുകൾ കൊണ്ട് കെട്ടിപ്പടുത്തതാണ് കഥ.മൂന്ന് ദിവസങ്ങൾക്കുള്ളിൽ നടന്ന സംഭവങ്ങളോടെയാണ് കഥ രൂപപ്പെടുന്നത്. ദ്വീപ്, ഒരു മത്സ്യത്തൊഴിലാളിയുടെ അവ്യക്തമായ മിഥ്യാ ധാരണകൾ അവന്റെ തത്ത്വചിന്തകളും , ഭയങ്ങളെയും  ഉപയോഗിച്ച് സാങ്കൽപികമായി രൂപപ്പെടുത്തിയ കഥയാണ് വേമ്പനാടിൻ്റേത്.

തിരക്കഥ: 
സംവിധാനം: 

വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചത്. സാമൂഹിക പ്രശ്‌നം അവതരിപ്പിച്ച ചിത്രത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.

കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ ഇല്ലാത്ത ചിത്രം.