ശങ്കരാടി
Sankaradi
വടക്കൻ പറവൂരിൽ മേമന വീട്ടിൽ 1924-ൽ ജനിച്ചു.
അഛൻ പറവൂർ മേമന പരമേശ്വരൻ പിള്ള. അമ്മ ചെറായി തോപ്പിൽ പറമ്പിൽ ശങ്കരാടി വീട്ടിൽ ജാനകിയമ്മ. ശങ്കരാടിയുടെ യഥാർത്ഥ നാമം ചന്ദ്രശേഖരമേനോൻ.
എറണാകുളം മഹാരാജാസിൽ ഇന്റർമീഡിയറ്റ് പാസായി. മറൈൻ എഞ്ചിനീരിംഗ് പഠനത്തിനായി ബറോഡയിൽ എത്തുകയും പഠനത്തിനിടയിൽ തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഇടപഴകുകയും റെയിൽവേ തൊഴിലാളികളൂടെ സമരത്തിന്റെ നേതൃ നിരയിൽ നിന്നു പ്രവർത്തിക്കുകയും ചെയ്തു. മറൈൻ എഞ്ചിനീറിംഗ് പഠനം പൂർത്തിയാക്കാതെ മുംബൈയിൽ പത്രപ്രവർത്തകനായി ജോലി നോക്കി. നാട്ടിലെത്തി മുഴുനീള രാഷ്ട്രീയ പ്രവർത്തകനായി.
ചന്ദ്ര ശേഖരമേനോൻ എന്ന ശങ്കരാടിയുടെ രാഷ്ട്രീയത്തിന്റെ തുടക്കം സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്കും തിരിഞ്ഞു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു ചന്ദ്രശേഖര മേനോൻ. ഒപ്പം നാടക പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഹൃദയവേദനയോടേ പാർട്ടി കാർഡ് തിരിച്ചേൽപ്പിച്ച് നാടകരംഗത്ത് സജീവമായി. കെ പി ഏ സി ആയിരുന്നു ചന്ദ്രശേഖര മേനോൻ സജീവമായിരുന്ന നാടക സമിതി. അവിടെ നിന്നും കുഞ്ചാക്കോ വഴി സിനിമയിലേയ്ക്ക് എത്തി, കുഞ്ചാക്കോയുടെ തന്നെ കടലമ്മ എന്ന് ചിത്രത്തിലൂടെ. സത്യന്റെ പിതാവിന്റെ റോൾ ആയിരുന്നു ആദ്യ വേഷം.
ചന്ദ്രശേഖരമേനോൻ എന്ന പേരിൽ നിന്നും തറവാട്ടു പേരായ ‘ശങ്കരാടി’ എന്ന നാമത്തിലേയ്ക്ക് മാറപ്പെട്ടതും ഈ കാലത്താണ്. പിന്നെ അങ്ങോട്ട് 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. കാരണവരായും കാര്യസ്ഥനായും, അമ്മാവനായും, അമ്മായിയഛനായും ഒക്കെ ആയിരുന്നു തുടക്കകാലത്തെ റോളുകൾ. റിയലിസ്റ്റിക് അഭിനയത്തിന്റെ ചാരുത വിളിങ്ങിയ അവതരണമായിരുന്നു അദ്ദേഹത്തിന്റേത്. പ്രേംനസീറിനൊപ്പം 300 സിനിമകളിൽ ഒന്നിച്ചഭിനയിച്ചു എന്ന പ്രത്യെകതയും ഇദ്ദേഹത്തിന്റെ കരിയർ ഗ്രാഫിനുണ്ട്.
80കളുടെ തുടക്കത്തോടെ ശങ്കരാടി ചെയ്തത് അധികവും സരസമായ കഥാപാത്രങ്ങളുടെ റോളുകൾ ആയിരുന്നു.
സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ സജീവസാന്നിദ്ധ്യമായിരുന്ന ശങ്കരാടി മലയാള പ്രേക്ഷകരുടെ മനസിൽ തന്റെ കഥാപാത്രങ്ങളെ വളരെ രസകരമായി പ്രതിഷ്ടിച്ചു.
സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ സജീവസാന്നിദ്ധ്യമായിരുന്ന ശങ്കരാടി മലയാള പ്രേക്ഷകരുടെ മനസിൽ തന്റെ കഥാപാത്രങ്ങളെ വളരെ രസകരമായി പ്രതിഷ്ടിച്ചു.
1969, 1970, 1971 എന്നി വർഷങ്ങളിൽ മികച്ച സ്വഭാവനടനുല്ല സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്.
മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലർ ആയി വിരാജിച്ച ശങ്കരാടി ഏറെ വൈകിയാണു വിവാഹിതനായത്. ഭാര്യ ശാരദ.മലയാളിയ്ക്ക് ഓർത്തെടുക്കാൻ ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ബാക്കി വച്ച് 2001 ഒക്ടോബർ 9 നു ശങ്കരാടി വിടപറഞ്ഞു.
Profile photo drawing by : നന്ദൻ