പിഞ്ചുഹൃദയം
Actors & Characters
Actors | Character |
---|---|
ബാബു | |
സരസ്വതി | |
വിശ്വനാഥൻ | |
നമ്പൂതിരി | |
രാജശേഖരൻ | |
മാലതി | |
അമ്മാവൻ | |
സുഭദ്ര അമ്മായി | |
മാലതിയുടെ അച്ഛൻ |
Main Crew
കഥ സംഗ്രഹം
സ്ഥലത്തെ പ്രമാണിയായ ഒരു നമ്പൂതിരിയുടെ കാര്യസ്ഥനാണ് വിശ്വനാഥൻ. ഭാര്യ സരസ്വതിയും അനുജൻ രാജശേഖരനും ആയി വീടിനു സസുഖാന്തരീക്ഷമാണ്. രാജശേഖരനെ ചേട്ടൻ പഠിപ്പിച്ച് വക്കീലാക്കി, പ്രണയിച്ചിരുന്ന മാലതിയുമായി കല്യാണവും നടത്തി. മാലതി വിശ്വനാഥന്റെ സുഹൃത്തും പണക്കാരനുമായ ഒരാളുടെ മകളാണ്. ആദ്യരാത്രിയിലാണ് അറിയുന്നത് അവൾ ഹൃദ്രോഗി ആണെന്ന്. ഇക്കാര്യം അറിഞ്ഞുകൊണ്ടു തന്നെ സ്വാർത്ഥലാഭത്തിനായി വിശ്വനാഥൻ ഈ കല്യാണം നടത്തിച്ചതാണെന്ന ഒരു വിചാരം സുഭദ്ര അമ്മായി രാജശേഖരന്റെ മനസ്സിൽ കടത്തി വിട്ടു. അമ്മായി കൊണ്ടു വന്ന മറ്റൊരു വിവാഹാലോചന നടക്കാത്തതിലെ പകപോക്കുകയായിരുന്നു അവർ. മാലതി ഗർഭം ധരിക്കരുതെന്ന ഡോക്റ്ററുടെ നിർദ്ദേശം അനുസരിച്ചു, സരസ്വതിയുടെ മകൻ ബാബുവിനെ സ്വന്തം മകനെപ്പോലെ കരുതി. ബാബുവില്ലാതെ ഒരു ജീവിതം അവൾക്കില്ലെന്ന മട്ടായി. അമ്മായി മകൻ സുഗുണനുമായി അവിടെത്തന്നെ സ്ഥിരതാമസമായി. ബാബു വികൃതിയും ദുഷ്ടനുമായ സുഗുണനുമായി ചങ്ങാത്തത്തിലായി. ബാബുവിന്റെ തെറ്റുകൾ മാലതി സരസ്വതിയെ അറിയിക്കുകയും വാക്കുതർക്കത്തിനു ശേഷം അവർ തമ്മിൽ പിണങ്ങുകയും ചെയ്തു. ബാബുവിനെ കാണാഞ്ഞ് മാലതിയുടെ രോഗം മൂർച്ഛിച്ചു. മാലതിയെക്കണ്ടാൽ അവൾ മരിച്ചു പോകുമെന്ന് സുഭദ്ര അമ്മായി ബാബുവിനെ ധരിപ്പിച്ചു. മകൻ സുഗുണനെ ആ വീട്ടിൽ വാഴ്ത്താനുള്ള കുടിലതന്ത്രം. ബാബുവിനെ കാണാൻ മാലതി സ്കൂളിലെത്തി, ബാബു ഓടിക്കളഞ്ഞു. മാലതി അതീവ രോഗിണിയായി. സുഗുണൻ ബാബുവിനോട് ചോദിച്ച് സത്യം മനസ്സിലാക്കി. അമ്മായിയുടെ കള്ളി വെളിച്ചത്താക്കി. പശ്ചാത്താപ വിവശരായ സരസ്വതിയും മറ്റും ബാബുവോടൊപ്പം മാലതിയുടെ അടുക്കൽ എത്തിയെങ്കിലും അപ്പോഴേയ്ക്കും അവൾ ഇഹലോകവാസം വെടിഞ്ഞിരുന്നു.
സംഗീത വിഭാഗം
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
ലഭ്യമായ എല്ലാ അടിസ്ഥാന വിവരങ്ങളും ചേർത്തു |