മാസ്റ്റർ പ്രഭാകർ

Master Prabhakar
Date of Birth: 
Friday, 7 February, 1958
മാസ്റ്റർ പ്രഭ

മധുരയിൽ ഒരു ഫോട്ടാഗ്രാഫി സ്റ്റുഡിയോ ഉടമയായിരുന്ന സുബ്ബരാമന്റെയും രാജാമണിയുടെയും മകനായി 1958 ഫെബ്രുവരി 7-ന് ജനിച്ചു. 
      ദേവാലയം എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ മാസ്റ്റർ പ്രഭാകർ മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.  1965ൽ പുറത്തിറങ്ങിയ ശകുന്തളയാണ് അഭിനയിച്ച രണ്ടാമത്തെചിത്രവും ആദ്യ മലയാളചിത്രവും. മാസ്റ്റർ പ്രഭ എന്ന പേരിലാണ് ഇതിൽ അഭിനയിച്ചത്.  വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ വേഷമിട്ട പ്രഭാകർ മലയാളത്തിൽ കൊച്ചനിയത്തി, പൂമ്പാറ്റ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. തെന്നിന്ത്യൻ സിനിമയിൽ ബാലതാരങ്ങളായി പ്രശസ്തി നേടിയ ബേബി സുമതി, മാസ്റ്റർ കുമാർ എന്നിവർ പ്രഭാകറിന്റെ സഹോദരങ്ങളാണ്. 
      നിലവിൽ സഹോദരങ്ങളുമായിച്ചേർന്ന് ചെന്നെയിൽ സ്വാസ്തിക് ഡിജിറ്റൽ ടെക്നോളജീസ് എന്ന സ്ഥാപനം നടത്തുകയാണ് പ്രഭാകർ.