പൊട്ടു തൊട്ട പൗർണമി

സർവ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരി
നാരായണി നമോസ്തുതേ...

(M)പൊട്ടു തൊട്ട പൗർണമി
തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
(F)കൺകോണിനുള്ളിലെ കണ്ണാടി
നിൽക്കവേ
കാത്തു നിന്ന രാവുകൾ കണ്ടു ഞാൻ...
(M)എത്ര നാൾ എത്ര നാൾ.. തേടി നിന്നുവെന്നോ നിന്നെ ഞാൻ
(F)അത്രമേൽ അത്രമേൽ
നെഞ്ചുകമുരുകും അനുരാഗം
പ്രണയ വീണ മീട്ടി..

(M)പൊട്ടു തൊട്ട പൗർണമി
തൊട്ടു തൊട്ടു നിൽക്കവേ
(F)പൂത്തുലഞ്ഞു നിന്നു താരകൾ

(F)പൂ പോലെ ചുണ്ടിൽ തേനൂറും നിന്നുള്ളിൽ..
(M)സ്നേഹ സ്വപ്നങ്ങളോ...
(F)മോഹരാഗങ്ങളോ...
(M)അവയിലൊഴുകും അഴകിൻ
(F)അലകൾ ഹൃദയ മധുര ചക്ഷക മിതിലെ
(M)പ്രേമ തരള നുരകളിളകും ഗാന രസന
(F)തഴുകി ഒഴുകവേ.... നീയും ഞാനും ഉണ്ടോ
(M)എന്നോമൽ പെണ്ണെ..

(M)പൊട്ടു തൊട്ട പൗർണമി...
(F)തൊട്ടു തൊട്ടു നിൽക്കവേ...
പൂത്തുലഞ്ഞു നിന്നു... താരകൾ..

(F)എത്ര നാൾ എത്ര നാൾ തേടി നിന്നു വന്നതെന്നോ നിന്നെ ഞാൻ
(M)അത്ര മേൽ അത്ര മേൽ
നെഞ്ചകമുരുകുമനുരു രാഗം
പ്രണയ വീണ മീട്ടി.....
താ.. രാ... ര... രാ.. ര... ര..
താ.. രാ... ര... രാ.. ര... ര..

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pottu thotta paurnami