ജിതേഷ് അഞ്ചുമന

Jithesh Anchumana

29/8/1972ൽ മലപ്പുറം പൊന്നാനിയില്‍ ജനനം. അച്ഛന്‍ കെ ഷണ്മുഖന്‍ കെ എസ് ആര്‍ ടി സിയിലും അമ്മ കെ നിര്‍മ്മല, എറണാകുളം ഹൈ കോര്‍ട്ടിലെയും ഉദ്യോഗസ്ഥർ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്ജ് സ്കൂളിലും, ഹൈസ്കൂള്‍ പഠനം തൃക്കാക്കര കാര്‍ഡിനല്‍ സ്കൂളിലും പൂര്‍ത്തിയാക്കി. അതിനുശേഷം എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട് കോളേജില്‍നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും കരസ്ഥമാക്കി. കളമശ്ശേരി ഐ ടി ഐ യില്‍ പഠിച്ചു ശേഷം ദുബായില്‍ ജോലി നോക്കി. 2001ല്‍ വിദേശത്ത് നിന്നും തിരിച്ചുവന്ന ശേഷം മെട്രോ ഡിജിറ്റല്‍(എഡിറ്റിംഗ്/ റെക്കോർഡിംഗ്) എന്ന സ്ഥാപനത്തില്‍ മനേജേര്‍ ആയി എട്ടുവര്‍ഷം ജോലിയിൽ തുടർന്നു.

സ്വന്തമായി പരസ്യ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങിയ ജിതേഷ് ജോണസ് കുടകൾ, മോടിഫ് ബിൽഡേർസ്, കരിക്കിനേത്ത് എന്നീ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ചലച്ചിത്ര പരസ്യങ്ങള്‍ ഉണ്ടാക്കി. ഇതേസമയം തന്നെ സൂര്യ ടി വി യില്‍ സെന്‍സേഷന്‍ എന്ന പരിപാടിയിൽ മുപ്പത് ഭാഗങ്ങളും ചെയ്തു.പിന്നീടാണ് സിനിമാപ്രവര്‍ത്തനത്തിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നത്. കമ്മത്ത് ആന്‍ഡ്‌ കമ്മത്ത്, ഉസ്താദ് ഹോട്ടല്‍, പോപ്പിൻസ്, കര്‍മ്മയോദ്ധ, ഹോട്ടല്‍ കാലിഫോര്‍ണിയ, ആൻഗ്രി ബേബീസ് ഇന്‍ ലവ്, ആശ ബ്ലാക്ക്, അപ്പോത്തിക്കരി, നിര്‍ണായകം, പിക്കറ്റ് 43, അനാര്‍ക്കലി, സാള്‍ട്ട് മംഗോ ട്രീ തുടങ്ങിയവ ജിതേഷിന്റെ പ്രൊഡക്ഷന്‍ ഉത്തരവാദിത്തത്തിൽ ശ്രദ്ധേയമായ സിനിമകളാണ്. ഹോളിവുഡ് ചിത്രം എന്ന് പറയാവുന്ന സോഹന്‍ റോയ് ചെയ്ത ഡാം 999. എന്ന ചിത്രത്തിന് വേണ്ടി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഭാര്യ സ്മിത ജിതേഷ്, മകള്‍ കീര്‍ത്തന അമൃത വിദ്യാലയത്തില്‍ പഠിക്കുന്നു. ഇടപ്പള്ളിയില്‍ ഉള്ള അഞ്ചുമന എന്ന സ്ഥലത്ത് താമസിക്കുന്നു

ഫോണ്‍ നമ്പര്‍-09847869149 (https://www.facebook.com/jithesh.anchumana )