ഉഷ ഖന്ന

Usha Khanna
Date of Birth: 
ചൊവ്വ, 7 October, 1941
സംഗീതം നല്കിയ ഗാനങ്ങൾ: 30

സംഗീതജ്ഞ്യനായ മനോഹർ ഖന്നയുടെ മകളായി ഉത്തർ പ്രദേശിലെ ഗ്വാളിയോറിൽ ജനിച്ചു. ഇന്ത്യൻ ചലച്ചിത്ര സംഗീത സംവിധാനത്തിൽ വിജയം കൈവരിച്ച ആദ്യ വനിതയായ ഉഷ ഖന്നയെ സിനിമാ മേഖലയിൽ കൊണ്ടുവരുന്നത് സംഗീത സംവിധായകൻ ഒ.പി.നയ്യാറായിരുന്നു. ഗായികയായി തുടങ്ങാൻ ആഗ്രഹിച്ചുവെങ്കിലും സംഗീത സംവിധാന രംഗത്താണ് അവർ പ്രശസ്തയായത്.

1959 ൽ 'ദിൽ ദേക്കെ ദേഖോ' എന്ന ചിത്രത്തിലൂടെ പതിനേഴാമത്തെ വയസ്സിൽ സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ അവർ ഹിന്ദി ചലച്ചിത്രസംഗീത രംഗത്ത് പ്രസിദ്ധയായി. 1970- ൽ ഇറങ്ങിയ മൂടൽമഞ്ഞ് എന്ന സിനിമയിലൂടെ മലയാള സിനിമയിലും ഉഷ ഖന്ന തന്റെ സാന്നിധ്യമറിയിച്ചു. മൂടൽമഞ്ഞിലെ ഗാനങ്ങൾ വലിയതോതിൽ ജനപ്രിയവും നിത്യഹരിതവുമായി തീർന്നു. തുടർന്ന് ആദ്യപാപംഅഗ്നിനിലാവ്പുത്തൂരം പുത്രി ഉണ്ണിയാർച്ച എന്നീ മലയാള സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചു. ഗാനരചയിതാവ് സാവൻ കുമാറിനെ വിവാഹം കഴിച്ച ഉഷ അദ്ദേഹവുമായി ചേർന്ന് നിരവധി ഗാനങ്ങൾ കമ്പോസ് ചെയ്തിട്ടുണ്ട്.