മാനസ മണിവേണുവിൽ

മാനസ മണിവേണുവില്‍
ഗാനം പകര്‍ന്നൂ ഭവാന്‍
മായാത്ത സ്വപ്നങ്ങളാല്‍
മണിമാലചാര്‍ത്തീ‍ മനം
(മാനസ.. )

പ്രേമാര്‍ദ്രചിന്തകളാല്‍
പൂമാലതീര്‍ക്കും മുമ്പേ
പൂജാഫലം തരുവാന്‍
പൂജാരി വന്നൂ മുമ്പില്‍
(മാനസ.. )

സിന്ദൂരം ചാര്‍ത്തിയില്ലാ
മന്ദാരം ചൂടിയില്ലാ
അലങ്കാരംതീരും മുമ്പേ
മലര്‍ബാണന്‍ വന്നൂ മുമ്പില്‍
(മാനസ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
maanasamanivenuvil

Additional Info

അനുബന്ധവർത്തമാനം